മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അനുഭവവൈവിധ്യങ്ങളുടെ നിറച്ചാർത്ത് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മർകസ് വിശ്വസിക്കുന്നു.

നാൽപ്പത് വർഷം പിന്നിട്ട ചേരാനെല്ലൂർ അൽഫാറൂഖിയ ഹയർസെക്കന്ററിസ്കൂൾ ഈയൊരു കാഴ്ചപ്പാടിലാണ് ഓരോ വിദ്യാലയ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനംദിന ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം കലാ കായിക മേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകൾ, ക്വിസ് മൽസരം, ദിനാചരണം, ഓണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരങ്ങൾ, പഠനക്യാമ്പ്, ഫീൽഡ് ട്രിപ്പ്, തനതു പ്രവർത്തനം, പരിഹാരബോധനം, സ്കൂൾ സ്പോർട്സ് & ഗെയിംസ്, വാർഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങൾ പ്രധാനം ചെയ്തതുകൊണ്ടാണ് വിദ്യാലയം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.

സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തിൽ രൂപപ്പെടുന്ന വൈവിധ്യമാർന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും, കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിർവഹിക്കപ്പെടേണ്ടത് എന്നും , കേവലമായ അറിവിനും പുറംകാഴ്ചകൾക്കുമപ്പുറം തിരിച്ചറിവിനും ഉൾക്കാഴ്ചക്കുമാണ് പ്രാധാന്യം നൽകപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മർകസിലെ മികവിന്റെ ഓരോ മുദ്രകളും.

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക യോഗ്യത ചുമതല
1 മുഹമ്മദ് ഹഫീൽ എ കെ അറബിക് (JR) അഫ്സൽ ഉൽ ഉലമ അറബിക് ക്ലബ്
2 ഹരീഷ് കുമാർ എംകെ   ജൂനിയർ ഹിന്ദി ടീച്ചർ ഹിന്ദി സാഹിത്യകാര്യ ,  ബിഎസ്സി ഫിസിക്സ്  ഹിന്ദി ക്ലബ് , സ്പോർട്സ്
3 അബ്ദുൽ ബാരി.വിപി   UPST SSLC

TTC

USS കൺവീനർ
4 നൗഫൽ പിഎം   UPST BA, BEd, MA, MEd ആർട്സ്
5 മുഹമ്മദ്  ഷഫീഖ്  കെ   UPST M. Sc Mathematics, M. Sc Applied Psychology, B. Ed    ഗണിതം ക്ലബ്
6 ശിഹാബുദ്ധീൻ  പി       UPST MA, Mphil, Bed    HELLO ENGLISH, EXAM DUTY
7 ശ്രീഹരി  കെ   UPST TTC ദിനചാരണങ്ങൾ,
8 റുബൈദ  എൻ പി       UPST D.EL.Ed   
9 അബ്ദുൽ  വാഹിദ്  ഓപി   UPST Mcom, B.Ed, SET I T CLUB
10 നസീമ .എം   UPST BA - B Ed Social Science, MA English, MA History. M L P
11 അബ്ദുല്ല  എ  പി   UPST SSLC, PDC    SRG കൺവീനർ
12 മുഹമ്മദ്  അഷ്‌റഫ് . ഇ       UPST Degree, Bed Social Science club
12 അബൂബക്കർ  പി കെ   UPST TTC     ഹരിത  മുറ്റം  /science club
13 ജമാലുദ്ധീൻ  കെ എം   UPST     MA.Economics,B.Ed    Scout,SS club
14 സലിം .പി   UPST MA urdu   
മിർഷാദ് അലി കെ വി   UPST BSc Chemistry, BE.d Science club, USS

സ്കൂൾ പ്രവേശനോത്സവം

കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെൻറ് നിർദേശപ്രകാരം നവംബർ ഒന്നുമുതൽ കോവി പ്രോട്ടോകോൾ പ്രകാരം പ്രവേശനോത്സവ ത്തോടുകൂടി പുനരാരംഭിച്ചു. വർണ്ണക്കടലാസുകളും, ബലൂണുകളും മധുര മിഠായികളും നൽകിക്കൊണ്ട് അധ്യാപകർ വിദ്യാർഥികളെ  സ്കൂളിലേക്ക് സ്വീകരിച്ചു .കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓരോ ക്ലാസിലെയും വിദ്യാർഥികളെ രണ്ടു ബാച്ചുകളായിട്ടാണ് സ്കൂളിലേക്ക് പ്രവേശനം നൽകിയിരുന്നത് അതുകൊണ്ട് തന്നെ രണ്ട് ബാച്ചുകൾക്കും പ്രവേശനോത്സവ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടിരുന്നു .സ്റ്റാഫ് സെക്രട്ടറി ഹബീബ് അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി  സ്കൂളിലെ പ്രാധാന അധ്യാപകൻ നാസർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യപകനായ നൗഫൽ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ഗാനം ആലപിച്ചു നൽകി. SRG കൺവീനർ അബ്ദുള്ള സ്വാഗതവും അബൂബക്കർ, അബ്ദുൽ ബാരി, അഷ്റഫ്, ജമാലുദ്ദീൻ, ഷഫീഖ്, നസീമ തുടങ്ങിയ അധ്യാപകർ ആശംസയും ശ്രീഹരി നന്ദിയും രേഖപ്പെടുത്തി.

മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ്

വിദ്യാർത്ഥികളുടെ മികവുറ്റ പരിപാടികളോടെ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് വളരെ വിജയകരമായി നടത്തപ്പെട്ടു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി  തിരിച്ചു കൊണ്ടാണ് മത്സര പരിപാടികൾ നടത്തപ്പെട്ടത്. ആർട്സ് ഫെസ്റ്റ് ഉദ്ഘാടന പരിപാടി  വളരെ വർണ്ണശബളമായിരുന്നു സ്കൂൾ പ്രധാനാധ്യാപകൻ നാസർ അധ്യക്ഷതയിൽ  ചേർന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു കോയ കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം അവതരിപ്പിച്ച മികവുറ്റ പരിപാടികൾ കുട്ടികൾക്ക് ആസ്വാദന വിരുന്നേകി. ആർട്സ് ഫെസ്റ്റ് കൺവീനർ  ജമാലുദ്ദീൻ  സ്വാഗതവും മുക്കം മുഹമ്മദ് സാർ,  അബ്ദുല്ല സാർ, അബ്ദുള്ള സാർ, അഹമ്മദ് സാർ തുടങ്ങിയ അധ്യാപകർ ആശംസയും അർപ്പിച്ച പരിപാടി പരിപാടിക്ക് അസിസ്റ്റൻറ് കൺവീനർ കെവി അഹമ്മദ് നന്ദിയും നന്ദി രേഖപ്പെടുത്തി.

HAPPY FAMILY MEET       

മർകസ്  ഹയർ സെക്കൻഡറി സ്കൂളിലെ 7th C ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പാരിപാടികൾ ഉദ്ഘാടനം ചെയ്തു. സി പി ടി എ ചെയർമാൻ റഷീദ്.പി അദ്യക്ഷത വഹിച്ചു, കാരന്തൂർ എ എം എൽ പി സ്കൂൾ മാനേജർ ബീരാൻ ഹാജി, ഹെഡ് ടീച്ചർ റുഖിയ ടീച്ചർ,  പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി,  ഫുട്ബോൾ  കോച്ച് നവാസ്  റഹ്മാൻ ,അബ്ദുല്ല മാസ്റ്റർ,  ഫസൽ അമീൻ,അബ്ദുൽ കലാം, സജീവ് കുമാർ, അബൂബക്കർ, മുഹമ്മദ് ഹബീബ്,  ജുനൈദ് കെ, ജമാലുദ്ദീൻ .കെ തുടങ്ങിയവർ സംസാരിച്ചു.  നൗഫൽ പി എം, അബ്ദുറസാഖ് സാർ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുത്തു. ക്ലാസ് ടീച്ചർ  അഷ്റഫ് സ്വാഗതവും,  ലീഡർ മുഹമ്മദ് റോഷൻ നന്ദി പറഞ്ഞു.


ഭക്ഷ്യമേള


മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങളുടെ പ്രാധാന്യം കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ഭക്ഷ്യമേള മർകസ് ഡയറക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുനാസർ പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അബ്ദുല്ല, എ അബ്ദുല്ല, പി, സാജിദ് എം എ, ജമാലുദ്ദീൻ, അഷ്റഫ്, അബൂബക്കർ സംബന്ധിച്ചു. സലീം പി നന്ദി രേഖപ്പെടുത്തി.


പ്രേംചന്ദ് ഹിന്ദി ക്ലബ്

ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു.

അക്ഷരത്തിളക്കം'.

മർകസ് ഹൈസ്കൂൾ മിനിമം  ലേർണിംഗ് എസ്സെൻഷ്യൽ   പ്രോഗ്രാമിന്റെ ഭാഗമായി യു പി  വിഭാഗം നടപ്പിലാക്കിയപദ്ധതിയാണ് അക്ഷരത്തിളക്കം . ഓരോ ക്ലാസ്സുകളിൽ നിന്നും ക്ലാസ്സ് അധ്യാപകർ കുട്ടികളെ കണ്ടെത്തി അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും, രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം ഉറപ്പു വരുത്തുകയും ചെയ്തു. ഓരോ ദിവസവും രാത്രി 8 മണിക്ക് ഓൺ ലൈൻ ആയി കുട്ടികൾക്ക് വർക്ക്  കൊടുക്കുകയും, രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ ചെയ്തു വിലയിരുത്തുകയും ചെയ്യുന്നു. പ്രധാനമായും കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കോവിഡ് കാലത്ത് പുസ്തക വായനയുടെയും, എഴുത്തിന്റെയും, അപര്യാപ്തത മൂലം വന്നതാണ്. ഈ ഒരു ക്ലാസ്സിലൂടെ നല്ലൊരു ഭാഗം കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാപ്തരായി വന്നിട്ടുണ്ട്. ഓൺലൈൻ  ആയി രക്ഷിതാക്കളുടെ മീറ്റിംഗ് വിളിക്കാറുണ്ട്. കഴിഞ്ഞ തവണ ഓഫ്‌ലൈൻ ആയി മീറ്റിംഗ് വിളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ജനുവരി മാസം കുട്ടികൾക്ക് പ്രത്യേക ഓഫ്‌ലൈൻ ക്ലാസ്സ് കൊടുക്കുകയും, പഠനപുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

മർക്കസ് സോക്കർ ലീഗ്

കാരന്തൂർ: മർക്കസ് ബോയ്സ് സ്കൂളിൽ കുട്ടികളുടെ കായികമായ കഴിവുകൾ ഉയർത്തി കൊണ്ടുവരുന്നതിനും, കുട്ടികളിൽ മാനസിക ഉല്ലാസത്തിന് ഒരവസരം എന്ന നിലയിൽ വിദ്യാർഥികൾക്ക് 2021 ഏപ്രിൽ ഒന്നിന് വൺ ടച്ച്  ഗ്രൗണ്ട് ചെലവൂരിൽ   വെച്ച് മർക്കസ് സോക്കർ ലീഗ് മത്സരം സംഘടിപ്പിച്ചു.  പ്രധാനധ്യാപകൻ പി അബ്ദുനാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള എ, അബ്ദുൽ കലാം അബ്ദുൽബാരി, അബൂബക്കർ, ജമാലുദ്ദീൻ, ഹരീഷ് കുമാർ, അഷ്റഫ്, അഫീൽ, മുഹമ്മദ് ഷഫീഖ്, ശിഹാബുദ്ദീൻ,, മി ർഷാദ് എന്നിവർ  സംബന്ധിച്ചു. സ്കൂൾ പിടിഎ വൈസ് ചെയർമാൻ അബ്ദുൽ റഷീദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

അതിജീവനം 2021

2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി