ഉണർവ്വ് പദ്ധതി

കോണോട്ട് എൽപി സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ നടന്ന ഉണർവ് 2016 (എസ് എസ് എൽ സി സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉള്ള ആദരം )കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രണ്ട് അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ലിനി എംകെ കെ എം മാനേജർ എയർ റോഷൻ കുമാർ ,മുൻ വാർഡ് മെമ്പർ ഭാസ്കരൻ ശ്രീശൻ , മാതൃഭൂമി പ്രതിനിധി പ്രതീഷ് ലാൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ അനഘ, ആര്യ കെ സി ,റഹ്മത്ത്,അമീറ,അമിത ,അഭിരാമി ,ജസ്ല ജുമാന എന്നീ വിദ്യാർഥികളെ ആദരിച്ചു.സ്കൂളിലേക്ക് പുതിയ ഫർണിച്ചറുകൾ അനുവദിച്ച ശ്രീ ശ്രീശൻ അവർകൾക്ക് സ്കൂളിൻറെ ഉപഹാരം ഹെഡ്മിസ്ട്രസ് നൽകി.വായന വാരത്തിൻറെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്റ്റേജ് സമർപ്പണം

സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന പ്രസന്ന ടീച്ചർ സ്കൂളിന് സമർപ്പിച്ച സ്റ്റേജ് സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്റർ നിർവഹിച്ചു.

പച്ചക്കറിതോട്ടം വിളവെട‍ുപ്പ്

വാർഷികാഘോഷം

2016 -17 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം നിർവഹിച്ചു.മുൻ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർ ലിനി എം കെ,സുനിൽ എം എസ് .തുമ്പറ ഭാസ്കരൻ ,തുടങ്ങിയവർ സംബന്ധിച്ചു.വിവിധ പരീക്ഷകളിൽ ഇതിൽ വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനം ഓണം വേദിയിൽ വെച്ച് വിതരണം ചെയ്തു.ഒപ്പന, കോൽക്കളി , ഡാൻസ് ..തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.

ബാലസഭ

ഫ്ര‍ൂട്‍സ് ‍‍ഡേ

ഹൊണസ്റ്റി ഷോപ്പ്

സ്വാതന്ത്രൃദിനാഘോഷം

കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഓഗസ്റ്റ് 14-ന് ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച സ്വാതന്ത്ര്യദിനത്തിൽ അതിൽ സ്കൂൾ അങ്കണം തിങ്ങിനിറഞ്ഞ ശുഭ നിമിഷത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എംകെ മുഖ്യാതിഥിയായിരുന്നു.മുൻ മെമ്പർ തുമ്പറ ഭാസ്കരേട്ടൻ ,പിടിഎ പ്രസിഡണ്ട് റഷീദ് ,മുൻ പിടിഎ പ്രസിഡണ്ടുമാർ, സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയെല്ലാം സ്കൂളിൽ എത്തിയിരുന്നു.കുട്ടികൾക്ക് സമ്മാനങ്ങളും മധുര മിഠായികളും വിതരണം ചെയ്താണ് എല്ലാവരും മടങ്ങിയത്.ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.

നാടൻ കായികമേള

പാറക്കടവ് പാലം പ്രദർശനം

റിപ്പബ്ലിക്ക് ദിനം

പഠനയാത്ര