ഗവ. വി എച്ച് എസ് എസ് മുളക്കുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35005 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085 കന്നി മാസം 19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ്‌ പണിയുന്നത്.

യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ്

വല്യത്ത് അയിരൂകുഴയിൽ മത്തായി,ശ്രീ. പി.എൻ. ഗോപാലപിള്ള, ശ്രീ. മണ്ണിൽ ഗീവർഗീസ് കുര്യൻ, കേശവൻ നായർ, കോരുത് വക്കീൽ തുടങ്ങിയവർ നൽകിയ സേവനം വിലമതിക്കാൻ ആവാത്തതാണ്.

കോട്ട പി.എൻ. ഗോപാലപിള്ള, ഹാജി മുഹമ്മദ്‌ അസ്ലാം മൗലവി തുടങ്ങിയവർ വള്ളക്കുളം എൻ. കുഞ്ഞുക്കുഞ്ഞ് പണിക്കർ, ചൊവ്വര പരമേശ്വരൻ എന്നിവരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രി എ ജെ ജോൺ, വിദ്യാഭ്യാസമന്ത്രി പനമ്പള്ളി എന്നിവരെ കണ്ട് സ്വാധീനം ചെലുത്തിയതിന്റെ ഫലമായി 1950ഒക്ടോബർ 11 തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. 1960 കളുടെ മദ്ധ്യത്തോടെ L P വിഭാഗം സർക്കാർ ഉത്തരവിൻ പ്രകാരം വേർപെടുത്തി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ വിഖ്യാത രായി തീർന്നു.


മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ് പ്രൈമറി സ്കൂൾ 1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-‍ൽഹയർസെക്കണ്ടറിയായി. 1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം