സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് എസ്.ഒ.എച്ച്. എസ്. എസ് അരീക്കോടിന്  ഉള്ളത് 5,6,7 ക്ലാസ്സുകൾ ഓരോന്നും ആറുവീതം ക്ലാസുകളിലായി 18  ക്ലാസുകളും,നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും 20 അധ്യാപകരും  ഇവിടെയുണ്ട് .പഠനപ്രവർത്തനങ്ങൾക്ക് പുറമേ നിരവധി പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു. ഓൺലൈൻ പഠനകാലത്തും കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടും അവരുടെ വീടുകൾ സന്ദർശിച്ചും  അവർക്ക് വേണ്ട ആവശ്യങ്ങൾ ദൂരീകരിച്ചു കൊടുത്തും  അധ്യാപകർ അവരോടൊപ്പം  ഉണ്ടായിരുന്നു.കുറ്റമറ്റ, വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണ പദ്ധതി ഇവിടെ നടന്നുവരുന്നു.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പോലെതന്നെ തന്നെ വിവിധ  ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ് ആണ് അപ്പർപ്രൈമറി വിഭാഗവും.

പ്രവർത്തനങ്ങൾ

നക്ഷത്ര നിരീക്ഷണ ക്യാമ്പ്

ആറാം ക്ലാസ്സിലെ 'തിങ്കളും താരങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി നക്ഷത്രങ്ങളെ അടുത്തറിയാനും നക്ഷത്രഗണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ശ്രീ ഇല്യാസ് പെരിമ്പലം സാറിന്റെ നേതൃത്വത്തിൽ ഒരു നക്ഷത്ര നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.

ഔഷധ സസ്യ പ്രദർശനം

അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.

പ്രവേശനോത്സവം

പ്രവേശനോത്സവം 2021-22

 

ട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവദിച്ചു.

ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു വരുന്നു.വിവിധ ദിനച്ചാരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ,ഉപന്യാസ രചന മത്സരങ്ങൾ,കൊളാഷ്,  കത്തെഴുത്ത് തുടങ്ങിയവ നടന്നു. ലോക്കഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടും വിവിധ പരിപാടികൾ നടന്നു.

യു.എസ്.എസ് പരിശീലനം

2018-19

മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി  ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.

2019-20

മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.യു.പി, എച്ച്.എസ് അധ്യാപകർ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നൽകി. ഇരുപത്തിയഞ്ച് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.

അപ്പർ പ്രൈമറി അധ്യാപകർ

ക്ലബ്ബുകൾ

സ്കൗട്ട് & ഗൈഡ്സ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്