ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

ഐടി പഠനത്തിന് മികച്ച സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നവീകരിച്ച കമ്പ്യൂട്ടർ റൂം 2019 ൽ ഉദ്ഘാടനം ചെയ്തത്. അഞ്ച് ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും പ്രൊജക്ടർ, ടിവി എന്നിവയും ഈ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനും ഐടി പരിശീലനത്തിനും കമ്പ്യൂട്ടർലാബ് വളരെ പ്രയോജനം ചെയ്യുന്നു.

ലൈബ്രറി

രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നോവൽ, കഥ, ചെറുകഥ, യാത്രാവിവരണം, കവിത, കടങ്കഥ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളെ സ്പർശിക്കുന്ന പുസ്തകങ്ങളും വിവിധ വിജ്ഞാനശാഖകളെ കുറിച്ച് പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.

വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ

വിദ്യാലയത്തിലെ എല്ലാ ക്ലാസ്റൂമുകളും വൈദ്യുതീകരിച്ചതും രണ്ട് ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചതുമാണ്.

മികച്ച ടോയ്ലറ്റ് സംവിധാനം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 4 വീതം ടോയ്‌ലറ്റുകൾ ഉണ്ട്. എല്ലാം ടൈൽ പാകി, ജല സൗകര്യം ഏർപ്പെടുത്തിയതും പൂർണ്ണ ശുചിത്വം ഉറപ്പു നൽകുന്നതുമാണ്.

വിപുലമായ കുടിവെള്ളസൗകര്യം

പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ കുട്ടികൾക്ക് കുടിവെള്ളം ഫിൽറ്റർ ചെയ്തു ഉപയോഗപ്പെടുത്താവുന്ന രീതിയിൽ കുടിവെളള സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്.