കെ സി എം യു പി എസ് കാച്ചിലാട്ട്/പ്രവർത്തനങ്ങൾ
പാഠ്യേതര വിഷയങ്ങളിലെ പ്രാഗത്മ്യം
പാഠ്യവിഷയങ്ങൾ ശുഷ്കാന്തിയോടെ പഠിപ്പിക്കുന്നതോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും അധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. റൂറൽ സബ്ജില്ലയിൽ ഡിപ്പാർട്ട്മെൻറ് വർഷാവർഷം നടത്തിവരുന്ന കലാസാഹിത്യമത്സരങ്ങളിലും മേളകളിലും പ്രവൃത്തി പരിചയമത്സരങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിച്ച് അഭിമാനകരമായ വിധത്തിൽ സമ്മാനങ്ങൾ നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ജില്ലയിലും, സ്റ്റേറ്റ് മത്സരങ്ങളിൽ പോലും മത്സരിച്ച് വിജയശ്രീലാളിതരായ വിദ്യാർത്ഥികളെ വാർത്തെടുത്ത സ്ഥാപനമാണ്. കെ.സി.എം.എ.യു.പി. സ്കൂൾ എന്ന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ നമുക്ക് ഓർക്കാം. സമീപകാലത്ത് ഇങ്ങനെ സമ്മാനം നേടത്തക്കവിധം കുട്ടികളെ സജ്ജമാക്കുന്നതിൽ സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ എടുത്തു പറയത്തക്കതാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |