എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 വർഷത്തെ മാതൃകാ അധ്യാപക പുരസ്ക്കാരം പ്രഭാവതി ടീച്ചർക്ക്

കേരള സംസ്ഥാന പേരൻസ് ടീച്ചേഴ്സ് അസോസിയേഷൻ 2019 20 വർഷത്തെ മാതൃക അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ശ്രീമതി പ്രഭാവതി ടീച്ചർക്ക് ഈ വർഷത്തെ എയ്ഡഡ് എൽ പി വിഭാഗം മാതൃക അധ്യാപക പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചു. സ്കൂളിലെ കഴിഞ്ഞ നാലു വർഷക്കാലം സീഡ് കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന പ്രഭാവതി ടീച്ചർ സ്കൂളിലെ നാനോമുഖ പുരോഗതി ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ഈ വർഷം അവരെ തേടിയെത്തിയത് അർഹിച്ച അംഗീകാരം തന്നെയാണ്. ടീച്ചറുടെ കഠിനാധ്യാനവും ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം തന്നെയാണ് ഈ നേട്ടത്തിന് അർഹരാക്കിയത്. സ്കൂളിന്റെ നേട്ടത്തോടൊപ്പം ടീച്ചറുടെ ഈ നേട്ടവും നമുക്ക് ചേർത്തു വെയ്ക്കാം.



വിരിപ്പാടം സ്കൂൾ സീഡ് പുരസ്കാരം ഏറ്റുവാങ്ങി

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനങ്ങളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 2020 21 മുത്തേ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം പതിനായിരം രൂപയും സർട്ടിഫിക്കറ്റും നമ്മുടെ സ്കൂൾ കരസ്ഥമാക്കി മികച്ച സീഡ് കോ-ഓർഡിനേറ്റർ പി പ്രഭാവതി 5000 രൂപയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി ജംബോ സീഡ് പുരസ്കാരം മുഹമ്മദ് ബിൻ ആസ് നേടി മാതൃഭൂമി മലപ്പുറം യൂണിറ്റ് ജനറൽ മാനേജർ ശ്രീ സുരേഷ് കുമാർ ഫെഡറൽ ബാങ്ക് എടവണ്ണപ്പാറ ബ്രാഞ്ച് സീനിയർ മാനേജർ ഐ എസ് ജിത്ത് എന്നിവർ പുരസ്കാരങ്ങൾ നൽകി. കൊറോണ പ്രതിസന്ധികളിലും വിദ്യാലയത്തിൽ ഏറെ പ്രവർത്തനങ്ങളാണ് സീഡ് കോ-ഓർഡിനേറ്റർ നേതൃത്വത്തിൽ നടക്കുന്നത് അവാർഡ് സമർപ്പണ ചടങ്ങിൽ പ്രധാന ശിഖ വർഗീസ് പിടിഎ പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ ജബ്ബാർ ജെ ആർ സി കോഡിനേറ്റർ അബ്ദുസമദ് സീഡ് കോ-ഓർഡിനേറ്റർ സീനിയർ അധ്യാപികയുമായി പ്രഭാവതി സീഡ് ജില്ലാ കോഡിനേറ്റർ നന്ദകുമാർ സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


പുരസ്ക്കാര നിറവിൽ പി.ടി.എ

കേരളത്തിലെ മികവാർന്ന സ്കൂളുകൾക്കായി കേരള സംസ്ഥാന സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിവരുന്ന പിടിഎ അവാർഡ് 2018 19 വർഷത്തെ ലഭിച്ചത് നമ്മുടെ സ്കൂളിലാണ് സ്കൂൾ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം വിലയിരുത്തിയാണ് അവാർഡിനർഹമായ തിരഞ്ഞെടുക്കുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന കെ.എസ്.പി.ടി.എ യുടെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ സ്കൂളിനെ പ്രതിനിധികരിച്ചുകൊണ്ട് പി ടി എ പ്രസിഡണ്ട് ശ്രീ ഉമ്മർകോയ ഹാജി, സീനിയർ അധ്യാപകൻ ശ്രീ മൊട്ടമ്മൽ മുജീബ് മാസ്റ്റർ, ശ്രീ തൗഫീഖ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സ്കുളിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവലായി ഈ നേട്ടം ചേർത്തു വെയ്ക്കാം

.

.

.


2019-2020- LSS & USS

വിജയികൾ