എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആമുഖം

സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം

ലക്ഷ്യം

  • ജനസംഖ്യ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നിലനില്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദൂരുപയോഗങ്ങളെ കുറിച്ചും ദൗർലഭ്യത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.