ഉള്ളടക്കത്തിലേക്ക് പോവുക

ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

[1]

  1. സൗഹൃദ രംഗത്ത് മേലാറ്റൂർ JRC വ്യത്യസ്തത പുലർത്തുന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. വിദ്യാലയത്തിൽ JRC ക്ക് കീഴിൽ JRC Radio White Army എന്ന പേരിൽ സ്കൂൾ റേഡിയോ നവംബർ 1 കേരള പിറവി ദിനത്തിൽ വണ്ടൂർ DEO ശ്രീമതി. രേണുക ടീച്ചറുടെ മഹനീയമായ കരങ്ങളാൽ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു. കൂടാതെ നവംബർ 14 ശിശു ദിനത്തിൽ മാനേജർ മേലാറ്റൂർ പത്മനാഭൻ സർ ഉദ്ഘാടനം ചെയ്ത് JRC Radio White Army യുടെ യൂ ട്യൂബ് ചാനലും പ്രവർത്തനമാരംഭിച്ചു. ഇരു പദ്ധതികളും വിജയകരമായി മുന്നോട്ട് പോവുന്നു. മലപ്പുറം ജില്ല കലോത്സവത്തിൽ JRC Radio White Army യുടെ പ്രവർത്തനം കണ്ട് മലപ്പുറം DD ശ്രീമതി കുസുമം ടീച്ചറും, നിയമസഭാ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ സാറും, മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പിയും, ഇപ്പോഴത്തെ പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA ശ്രീ.മഞ്ഞളാകുഴി അലിയും, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.സുധാകരൻ സാറും എല്ലാവിധ ഭാവുകങ്ങളും നേർന്ന് കൊണ്ട് ആശംസകൾ അറിയിച്ചു. അതോടൊപ്പം മലപ്പുറം എസ്.പി. ശ്രീ.അബ്ദുൾ കരീം സാറും, കൽപ്പറ്റ MLA ശ്രീ.ശശീന്ദ്രൻ സാറും, പ്രശസ്ത കവിയും സാഹിത്യകാരനുമായ റഫീഖ് അഹമ്മദ് സാറും തുടങ്ങി ഒട്ടേറെ പ്രമുഖർ റേഡിയോ വൈറ്റ് ആർമിക്ക് വേണ്ടി അഭിമുഖത്തിന് അവസരം തന്നു. കൊറോണ ലോക്ക് ഡൗണ് സമയത്തു ഓണ്ലൈൻ വഴി നിരവധി ബോധവൽക്കരണവും , ഓൺലൈനായി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വിദ്യാലയം തുറന്ന സമയത്ത് വിദ്യാലയത്തിന്റെ സിക്ക് റൂം പ്രവർത്തനം മുഴുവൻ നടന്നത് JRC യൂണിറ്റിന് കീഴിൽ ആയിരുന്നു. കൊറോണ - ഒമിക്രോണ് വ്യാപനം കാരണം ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ അവധി നൽകുന്നതിന് മുന്നോടിയായി ഒമിക്രോണ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടു വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ടീസ് നൽകി കുട്ടികൾ ക്ലാസ് എടുത്തു. JRC യുടെ യൂ ട്യൂബ് ചാനൽ മുഖേനയും നിരന്തര ബോധവൽക്കരണ വീഡിയോകൾ നൽകുന്നുണ്ട്. യൂ ട്യൂബ് ചാനൽ കാണാൻ വേണ്ടി യൂ ട്യൂബിൽ JRC Radio White Army എന്ന് ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ Qr Code സ്കാൻ ചെയ്യുകയോ ചെയ്യുക. വിദ്യാലയത്തിന്റെ അധികാരികളായ ഹെഡ് മാസ്റ്റർ സുഗുണപ്രകാശ് മാസ്റ്ററും, മാനേജർ മേലാറ്റൂർ പത്മനാഭൻ സാറും,സബ്ജില്ല JRC കൗണ്സിലറായ സുരേഷ് മാസ്റ്ററും തുടങ്ങി വിദ്യാലയത്തിലെ എല്ലാ അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും വളരെ മികച്ച പിന്തുണയാണ് റേഡിയോ വൈറ്റ് ആർമിക്ക് നൽകുന്നത്. JRC വിദ്യാർഥികളുടെ കൂടെ ഈ ഉദ്യമത്തിന് എല്ലാ വിധ നിർദേശങ്ങളും നൽകി കൂടെ നിൽക്കുന്നത് JRC കൗണ്സിലർമാരായ അഫീഫ് മാസ്റ്ററും, അക്ഷയ് മാസ്റ്ററും, ഇന്ദു ടീച്ചറുമാണ്.. പരസ്പര സ്നേഹത്തിനു ആരോഗ്യമുള്ള, സേവന മനോഭാവമുള്ള, സൗഹൃദ ചിന്തയുള്ള ഒരു ശരീരവും മനസ്സും ദൈവം നൽകട്ടെ.....