ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ മികച്ച പൂന്തോട്ടം, പാർക്ക്, കളിയുപകരണങ്ങൾ , സ്റ്റേജോടുകൂടിയ മിനി ഓഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, ശലഭോദ്യാനം എന്നിവയുണ്ട്. ശുദ്ധജല വിതരണത്തിനായി കിണർ , സ്കൂൾ കെട്ടിടത്തിൽ നിന്നും അകന്നു നിൽക്കുന്ന പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വാഷിങ് ഏറിയയും റ്റോയിലറ്റുകളും അംഗ പരിമിതരായ കുട്ടികൾക്ക് ക്ലാസ് മുറിയോട് ചേർന്ന റ്റോയിലറ്റ് എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളായി പറയാം. എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം ICT ഉപകരണങ്ങൾ, മികച്ച രീതിയിൽ സജ്ജമാക്കിയിരിക്കുന്ന IT ലാബ് പ്രത്യേക മുറിയിൽക്രമീകരിച്ചിരിക്കുന്ന പ്രധാനാധ്യാപികയുടെ മുറി അധ്യാപകർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവയും ഈ സ്കൂളിലുണ്ട്.

മികച്ച വാഹന സൗകര്യവും നാടിന്റെ നാനാഭാഗത്തു നിന്നും സ്കൂളിലെത്തുന്നതിനുള്ള റോഡ് സൗകര്യവും വാഹന സൗകര്യവും ഈ സ്കൂളിനുണ്ട്..