സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** ' *കിരീടം** വെച്ച *കാലൻ*

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** ' *കിരീടം** വെച്ച *കാലൻ* എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** ' *കിരീടം** വെച്ച *കാലൻ* എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


*കിരീടം** _വെച്ച_ *കാലൻ*

ഭീതി പടർത്തുന്നു, ഭയാനകമാവുന്നു
ഭീകരനാവുന്ന വിനാശകാരി
മർത്യജീവൻ പിടക്കുന്ന
വേളയിൽ മുച്ചൂട് കേഴാൻ കഴിയാത്തകാലം.
നഗ്നനേത്രദർശനം നിന്ദിച്ച സൂഷ്മാണു തന്നതു കണ്ടില്ലേ മനുഷ്യർ നാം.
കൂട്ടം കൂട്ടമായി വന്ന്‌
കൂട്ടത്തെ പരലോകത്തേയ്ക് കൂട്ടി കൊണ്ട് പോയവർ
കണ്ണീർപാടങ്ങൾ താണ്ടിയവർ നാം
കുത്തിയൊലിക്കുന്ന 'പേമാരി'തൻ കേളി കണ്ട് നടുങ്ങിയകാലം കഴിഞ്ഞു
'പ്രളയം' തന്ന നോവുകൾ രൂക്ഷം, പശ്ചിമനിരകൾക്ക് ക്ഷിണമല്ലോ......
"മഴു വീണിടം കേരളമല്ലോ", ഇന്ന് മഴു വീണിടുന്നത് അമ്മനെഞ്ചിൽ പുളയുന്ന ഹൃദയത്തിൽ
നോവിന്റെ കയങ്ങൾ മാത്രം
ഈ"പ്പരദേശി"യ്ക്കു മുന്നേ വാണ 'നിപ്പ'ക്കുമുന്നിലും ജയിപ്പു
നമ്മൾ
'പ്രളയം' ചൊന്ന പാഠങ്ങൾ മാഞ്ഞു
"ജാതിയിൽ നീറുന്ന കോമരങ്ങൾ "ഉയർന്നു
നീറിത്തെറിക്കുന്ന തീപ്പൊരിചാലൊത്തു പാരുന്ന താരങ്ങളേറെയാല്ലോ
കനൽ പേറും കാട്ടുതീ പോലെ അഗ്നികുണ്ഡങ്ങൾ
തുടർച്ചയല്ലോ...
കൈകൂപ്പിയാർദ്രനായി ധീനനായ് മർത്യനിന്ന് വിലപിക്കയായ്....
മർത്യവംശത്തിന്നു കേൾകുവാനാവാത്ത
നിശബ്ദതീഷ്ണതയെറല്ലോ....
'രോഗാണുവിയത്തിൽ പിറന്നവനിന്ന്' താണ്ഡവമാടുന്നു ലോകമാകെ......
ഏതോ കരൾകുറ്റി നീണ്ടിയാടുന്നു.
എങ്കിലും നാം പൊരു തിടും ഒരമ്മതൻ മക്കൾ പോലെ.......

ഹഫ്‌ന എച്ച്
X G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത