ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരത് സ്കാട്ട് ആന്റ് ഗൈഡ്സ് കുട്ടികളിൽ ജാതി മത വർഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ സാഹോദര്യത്തോടെ പ്രവർത്തിക്കാനും , സേവന മനോഭാവം വളർത്താനും വ്യക്തിത്വ വികാസത്തിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു പ്രസ്ഥാനമാണ്. മാവേലിക്കര ഗവ.ഗേൾസ് ഹൈസ്കൂളിൽ ഈ പ്രസ്ഥാനം1970 കളിൽ ആരഭിച്ചു. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് നൂറു കണക്കിന് വിദ്യാർത്ഥിനികൾക്ക് രാഷ്ട്രപതി പുരസ്ക്കാരം നേടിക്കൊടുത്തിട്ടുണ്ട്. അതു പോലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്ക്കാർ പുരസ്ക്കാരവും നേടിക്കൊടുത്തിട്ടുണ്. 4 യൂണിറ്റുള്ള 2nd ഗൈഡ് കമ്പനിയാണ് മാവേലിക്കര ഗവ.ഗേൾസ് ഹൈസ്കൂളിൽ നില നിൽക്കുന്നത്. സിന്ധു . ട, സുജാത D, ലവ് ലി ജോസ ഫ് എന്നീ അധ്യാപകരാണ് ഇപ്പോഴത്തെ ഗൈഡ് ക്യാപ്റ്റൻ മാർ .അടുക്കളത്തോട്ട നിർമ്മാണം, First aid , റോഡ് നിയമങ്ങളുടെ ബോധവൽക്കരണം , ലഹരിക്കെതിരെയുള്ള ബോധവൽക്കരണം , മഹാമാരിക്കാലത്തെ സഹായ പ്രവർത്തനങ്ങൾ , പ്രളയകാലത്തെ സഹായ പ്രവർത്തനങ്ങൾ ., തുടങ്ങി ധാരാളം മേഖലകളിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് അവരുടെ സേവനങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു.