അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. SPC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാംകുളം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ നാലാം സ്ഥാനം ആയത് സ്കൂളിൻറെ യശസ്സ് ഉയർത്തി വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഇ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഇ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്
വിജയാമൃതം
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ എക്സ്പേർട്ട് ക്ലാസുകൾ റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ സംശയ ദൂരീകരണം എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്
ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് ....
വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.
ISTRUIRE 2K21
ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ തീവ്ര പരിശീലനത്തിനായി ISTRUIRE 2K21 എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്
GK CLUB
പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജി.കെ ക്ലബ് ന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.
ക്ലബ്ബിനെ കുറിച്ച കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ അധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക | യോഗ്യത | അധിക ചുമതല | ചിത്രം |
---|---|---|---|---|---|
1 | ആമിന ബീവി ടി എസ് | HST അറബിക് | MA അറബി
BEd |
അറബിക് ക്ലബ് | |
2 | ബിന്ദുമതി എ വി | HST ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ് ,
ബി എഡ് |
ഇംഗ്ലീഷ് ക്ലബ് | |
3 | മുംതാസ് കെ എം | HST മലയാളം | എം എ മലയാളം,
ബി എഡ് |
എസ് ആർ ജി കൺവീനർ | |
4 | ഫാരിഷ ബീവി എ എം | HST മലയാളം | ബി എ മലയാളം,
ബി എഡ് |
ലൈബ്രറി | A |
5 | സൂര്യ കേശവൻ കെ | HST സംസ്കൃതം | എം എ സംസ്കൃതം
ബി എഡ് |
സംസ്കൃതം ക്ലബ്,പരിസ്ഥിതി ക്ലബ്ബ് | |
6 | നഫീസ എ വൈ | HST ഹിന്ദി | എം എ ഹിന്ദി
ബി എഡ് |
ഹിന്ദി ക്ലബ്, വിജയമൃതം | |
7 | സബിത മെയ്തീൻ ടി എം | HST സോഷ്യൽ സയൻസ് | ബി എ എക്കണോമിക്സ്
ബിഎഡ് |
സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |
8 | നവാസ് യൂ | HST ഫിസിക്കൽ സയൻസ് | എം എസ് സി ഫിസിക്സ്
എം എഡ് എഡ്യൂക്കേഷൻ |
സ്റ്റാഫ് സെക്രെട്ടറി
കൈറ്റ് മാസ്റ്റർ |
|
9 | മുഹമ്മദ് ശരീഫ് ടി | HST ഫിസിക്കൽ സയൻസ് | എം എസ്സി ഫിസിക്സ്
എംഫിൽ ഫിസിക്സ് |
സയൻസ് ക്ലബ് ,
ഹെൽത്ത് മോണിറ്ററിങ് കോ ഓർഡിനേറ്റർ |
|
10 | സൂസമ്മ വർഗീസ് പള്ളിയിൽ | HST നാച്ചുറൽ സയൻസ് | ബി എസ്സി ബോട്ടണി
ബി എഡ് |
ഹെൽത്ത് ക്ലബ് | |
11 | സ്മിത പി ഐ | HST മാത്സ് | ബി എസ്സി മാത്സ്
ബി എഡ് |
മാത്സ് ക്ലബ്
ആർട്സ് ക്ലബ് |
|
12 | റഷീദ് എം എം | HST മാത്സ് | എസ്സി മാത്സ്
ബി എഡ് |
സ്റ്റോർ ഇൻ ചാർജ്
ടെക്സ്റ്റ് ബുക്ക് |
|
13 | സുമേഷ് കെ സി | HST ഫിസിക്കൽ എഡ്യൂക്കേഷൻ | സി പി എഡ് | സ്റ്റുഡന്റ് പോലീസ് കേഡറ്റ്
കായിക ക്ലബ് |
|
അനധ്യാപകർ | |||||
1 | സുനിൽ എം | ക്ലാർക്ക് | |||
2 | റസാഖ് വി വൈ | ഓഫീസ് അറ്റെൻഡന്റ് | |||
3 | മുഹമ്മദ് റഫീഖ് സി എ | ഓഫീസ് അറ്റെൻഡന്റ് | |||
4 | മുഹമ്മദ് അമീർ | എഫ് ടി എം |