ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/വിജയശ്രീ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

വിജയശ്രീ പദ്ധതി[

വിജയശ്രീ പദ്ധതിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാർ നിർവ്വഹിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചർച്ചകൾ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന്നേതൃത്വംനൽകി.2018-19പ്രവർത്തനങ്ങൾവിജയശ്രീപദ്ധ്തിയുടെ ഉത്‌ഘാടനം :പള്ളിക്കുറുപ്പ് ശബരി എച് എസ് എസ് ലെ വിജയശ്രീ പദ്ധതിയുടെ ഉത്‌ഘാടനം ലളിതമായ ചടങ്ങുകളോടെ രക്ഷിതാക്കളുടെ പൂര്ണ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കോട്‌കാവ്‌ പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജയദേവൻ ഉത്‌ഘാടനം ചെയ്തു.എസ് എസ് എൽ സി ക്കു ഈ വര്ഷം നൂറു ശതമാനം വിജയലക്ഷ്യത്തോടെ ആണ് ഈ പദ്ധ്തിനടപ്പിലാകുന്നതെന്നു ബഹുമാനയായ ഹെഡ് മിസ്ട്രസ് സ്വാഗത പ്രസംഗത്തിൽ ഊന്നി പറഞ്ഞു .ഏതെല്ലാം രീതികളിലൂടെയേ ആണ് ഈ പദ്ധ്തി കുട്ടികൾക്കുതകുന്നതീന്നും വിശദമായ പ്രവർത്തന രീതിയും ശ്രീമതി .പ്രീതിടീച്ചർ വ്യക്തമാക്കി .പി ടി വൈസ് എ,പ്രസിഡണ്ട് ശ്രീ മനോജ് അധ്യക്ഷത വഹിച്ചു .രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും വിശദമായ ക്ലാസും നൽകിയാണ് ശ്രീ ജയദേവൻ ഉത്‌ഘാടനം നടത്തിയത് .പത്താം ക്ലാസ്സിലെ ഓരോ കുട്ടിയുടെയും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധികേണ്ടതും പ്രവൃത്തിക്കേണ്ടതും ആയ കാര്യങ്ങൾ ശ്രീമതി ബീനടീച്ചർ വിശദീകരിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമടീച്ചർ ആശംസനേർന്നു.വിജയശ്രീ കോർഡിനേറ്റര്മാരായ ശ്രീ മാത്യൂ,ശ്രീ അലി,ശ്രീമതി പ്രീതി എന്നിവർ പരിപാടിയുടെ ആസൂത്രണമികവ് തെളിയിച്ചു .വളരെ ആകാംഷയോടെ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ വളരെയേറെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളിലേക്ക് മടങ്ങി.അതിനുമുൻപ്‌ എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ലാസ് സബ്ജക്ട് ടീച്ചേഴ്സിനെയും കാണാൻ മറന്നില്ല.തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് പരമാവധി പഠനസൗകര്യങ്ങൾ എന്ന് കർത്തവ്യബോധത്തോടെ ഓരോ അദ്ധ്യാപകരും തങ്ങളുടെ പ്രവർത്തന മേഖലയിലേക് നടന്നു നീങ്ങി.വിജയശ്രീ യുടെ ഓരോ ചുവടുവയ്പ്പും നാമയുടേത് വിദ്യാലയത്തിന് അഭിമാനവും നേട്ടവും ഉണ്ടാകട്ടെ .....

വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്

ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ

അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി

മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ

ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.

ഡിസംബർ രണ്ടാം ആഴ്ച മുതൽ ആണ് ഓഫ്‌ലൈൻ ക്ലാസുകൾ

തുടങ്ങിയത് ഞങ്ങളുടെ കയ്യിൽ പരിമിതമായ സമയം ആണ്

ഉണ്ടായിരുന്നത്. വ്യക്തമായ പ്ലാനിങ് ഓടും കൂട്ടമായ

പ്രവർത്തനഫലമായി 20 റൂമുകളിൽ ആയി തിരിച്ചു ഓഫ്‌ലൈൻ

ക്ലാസ്സുകൾ ആരംഭിച്ചു. ഒരേ വിഷയത്തിന് നിശ്ചിത പിരീഡുകൾ

നൽകിയാണ് എല്ലാ വിഷയങ്ങളും 20 ക്ലാസ് റൂമിലേക്ക്

കൃത്യമായി എത്തിക്കുവാൻ സാധിച്ചത്. കുട്ടികൾക്ക് വേണ്ട

മാനസിക പിന്തുണയും നൽകി കൊണ്ട് മുന്നോട്ടു പോയി.

ജനുവരി അവസാന പ്രീ മോഡൽ പരീക്ഷ നടത്തുകയും അതിൽ

നിന്ന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധകൊടുക്കുവാൻ ടൈംടേബിൾ ക്രമീകരിച്ചു. പ്രത്യേക കോച്ചിംഗ്

ക്ലാസുകൾ നടത്തി. ഈ പ്രവർത്തനം കുട്ടികളിൽ

ആത്മവിശ്വാസം വർധിപ്പിച്ചു. 100% എന്ന ലക്ഷ്യവുമായി

വിജയശ്രീ ടീം ഓൺലൈൻ, ഓഫ് ലൈൻ ആയും പാഠഭാഗങ്ങൾ

കൃത്യമായി കുട്ടികളിൽ എത്തിചു നൽകുവാൻ സാധിച്ചു.

പരിമിതമായ സമയം കൊണ്ട് കൊറോണ മാനദണ്ഡങ്ങൾ

പാലിച്ച് പഠനക്യാമ്പുകൾ നടത്തുകയും പരിമിതമായ തോതിൽ

നൈറ്റ് ക്ലാസ്സ് നടത്തി കുട്ടികളിൽ ആത്മവിശ്വാസവും ഒപ്പംതന്നെ

പഠനനിലവാരം കൂട്ടുകയും ചെയ്തു.

പള്ളിക്കുറുപ്പ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 100% റിസൾട്ട്

എന്ന പൊൻതൂവൽ കൈവരിക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു.

ഈ വിജയത്തിൽ 85 എ-പ്ലസ് , 45 9-എ പ്ലസ് നേടി ചരിത്ര

വിജയം കൈവരിക്കുവാൻ വിജയശ്രീ ടീമിനൊപ്പം പ്രവർത്തിച്ചും

ശബരി ചാരിറ്റബിൾ മാനേജ്മെന്റ് , അഡ്മിനിസ്ട്രേറ്റർ,

പ്രിൻസിപ്പൽ, പിടിഎ, അധ്യാപക-അനധ്യാപക

സുഹൃത്തുക്കൾ, എല്ലാവരുടെയും അകംനിറഞ്ഞ സഹകരണം