ഗവ. വി എച്ച് എസ് എസ് വാകേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. പുസ്തകങ്ങളിലെ അറിവുകൾ വെറും അറിവുകളാക്കി വെക്കാതെ വിജ്ഞാന വർദ്ധനവിനൊപ്പം തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം .ദിവാകരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി നടന്നു വരുന്നു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിവാകരൻ കെ ബിക്കാണ് ചുമതല