ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/പ്രൈമറി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വീടൊരു വിദ്യാലയം

വീടൊരു വിദ്യാലയം - പരിപാടിയുടെ ഭാഗമായി പഞ്ചായത്തു -വാർഡു - സ്കൂൾ തല ഉദ്ഘാടനം

വിവിധ വിദ്യാർത്ഥികളുടെ വീടുകളിൽ വച്ചു നടത്തുകയുണ്ടായി. അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുകയും

ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

എൽ .എസ് എസ് / യൂ എസ് എസ്

നാലാം  ക്ലാസിലെയും മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്കായി  എൽ .എസ് എസ് / യൂ എസ് എസ് പരിശീലനം നടന്നു വരുന്നു .ഇതിനായി ഒരു പ്രാഥമിക പരീക്ഷ നടത്തി .കുട്ടികളെ തിരഞ്ഞെടുത്തു വർഷാരംഭം മുതൽ തന്നെ ഓൺലൈൻ ,ഓഫ്‌ലൈൻ പരീശീലനം നൽകിവരുന്നു

പരിസ്ഥിതി ദിന0

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. സന്ദേശം ,ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ Share ചെയ്തു.ക്വിസ് മത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു

.വിജയികൾക്ക് ഡി ജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വായന ദിനം

ജൂൺ 19 വായനവാരാഘോഷത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റിൽ നടന്ന പരിപാടി കവി നന്ദഗോപൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  

കവിത, കഥ,ഗാനം, പുസ്തക വായന, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

വായന മത്സരം അക്ഷരമരം, പോസ്റ്റർ നിർമാണം വായന മരം ബാഡ്ജ് നിർമാണം, വായന കുറിപ്പ് തയ്യാറാക്കൽ ,ക്വിസ് മത്സരം എന്നിവയും നടത്തുകയുണ്ടായി.

വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ചന്ദ്രദിനത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു ഡയറ്റ് ഫാക്കൽറ്റി ഡോ. ഗീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു ചുമർ പത്രിക നിർമാണം, ക്വിസ് മത്സരം, ചാന്ദ്രദിനപ്പാട്ട്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഹിരോഷിമ ദിന ഗൂഗിൾ മീറ്റ് പരിപാടി

നേമംസ്കൂളിലെ അധ്യാപിക സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി

പ്രസ്തുത പരിപാടിയിൽ കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം ഗാനങ്ങൾ മുദ്രാഗീതങ്ങൾ പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി

പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം ഗൂഗിൾ മീറ്റിലൂടെകെങ്കേമമായി ആഘോഷിച്ചു. വർണാഭമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ക്വിസ്, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം