ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ) (തലക്കെട്ട് മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻ‌സ് ക്ലബ്ബ്.

ലോക രക്തദാനദിനം

ജൂൺ14 ന് രക്തദാനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി.തിരൂർ ജില്ലാആശുപത്രിയിലെ ഡോ. പ്രവീൺ ഹേമന്ദ് ലോകരക്തദാന ദിനത്തിന്റെ പരിപാടികൾ ഓൺ ലൈൻആയി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ലേഖനം,ചോദ്യോത്തരങ്ങൾ വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ നൽകി എൽ. പി ,യു. പി വിദ്യാർഥികൾ രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ചു.

ചാന്ദ്രദിനം

ജൂലായ് 21 ന് തിരുവനന്തപുരം ISRO യിെല ശാസ്തജ്ഞൻ അബി എസ് ദാസ് ചാന്ദ്ര ദിനത്തിൽ ഓൺലൈനിൽ അതിഥിയായെത്തി ,ചാന്ദ്ര ദിനത്തിന്റെ പാധാന്യം വിവരിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയാ പ്രസന്റേഷൻ, ചേദ്യോത്തരങ്ങൾ, ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ചാന്ദ്രമനുഷ്യന്റെ വേഷമണിയൽ,ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി. 21 ന് രാതി 8 മണിക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ കിസ് മത്സരവും ഉണ്ടായിരുന്നു.

ഓസോൺ ദിനം

ഓസോൺ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രസതന്ത്രവിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്‌സൺ അതിഥിയായെത്തി. ഓസോൺ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച തിന്റെ ഫോട്ടോകൾ, വീഡി യോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ കുട്ടികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.വീഡിയോ പ്രസന്റേഷൻ, ചോദ്യോത്തരങ്ങൾ,ഓസോൺ ദിനവുമായി ബന്ധപ്പെട്ട ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി

ലോകബഹിരാകാശ വാരാചരണം

ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ലിക്വിഡ് പ്രോപ്പൽഷൻ സെന്ററിലെ ശ്രീ.അസീം.കെ.എസ് ക്ലാസ് നയിച്ചു.

ഗണിതശാസ്ത്ര ക്ലബ്

പ്രവൃത്തിപരിചയ ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ്

സ്കൗട്ട് & ഗൈഡ്സ്

ഭാരത സ്കൗട്ട് & ഗൈഡ്സിൻറെ യൂനിറ്റ് പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ ലിജു മാസ്റ്ററും ഗൈഡ്സ് ടീച്ചർ ശ്രീകല ടീച്ചറും ആണ്

വിദ്യാരംഗം കലാ സാഹിത്യ വേദി

പരിസ്ഥിതി ക്ലബ്ബ്

കാർഷിക ക്ലബ്ബ്

സ്പർശം