യു.എം.എം.എൽ.പി.എസ്. എരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.എം.എം.എൽ.പി.എസ്. എരമംഗലം | |
---|---|
വിലാസം | |
എരമംഗലം എരമംഗലം പി.ഒ, മലപ്പുറം , എരമംഗലം പി.ഒ. , 679581 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04942674961 |
ഇമെയിൽ | ummlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19508 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയംകോട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡ്ഡഡ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പൊതുവിദ്യാഭ്യാസം |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 668 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നൗഷാദ് |
പി.ടി.എ. പ്രസിഡണ്ട് | രാജാറാം |
അവസാനം തിരുത്തിയത് | |
01-02-2022 | Krishnanmp |
ചരിത്രം
കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത് ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.
ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി എരമംഗലത്തു തന്നെയുള്ള എ ൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ.സി.കൃഷ്‌ണൻകുട്ടി മാസ്റ്ററെ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കുക ആയിരുന്നു.
മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ അതിർത്തികൾ മാറ്റി നിശ്ചയിച്ചപ്പോൾ അണ്ടത്തോട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങൾ പൊന്നാനി ഉപജില്ലയിലേക്കു മാറിയപ്പോൾ നമ്മുടെ വിദ്യാലയവും പൊന്നാനി ഉപജില്ലയിലായി.രണ്ടു ഉപജില്ലകളിലും ഈ വിദ്യാലയം കുട്ടികളുടെ കലാ കായിക മത്സരങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുകയും മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കുകയും ഉണ്ടായിട്ടുണ്ട്.
1970 ൽ അന്നത്തെ പ്രധാനാധ്യാപകൻ ആയിരുന്നു ശ്രീ ബി കൃഷ്ണൻകുട്ടി മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ പ്രസ്തുത സ്ഥാനത്തേക്ക് സഹഅദ്ധ്യാപകൻ ആയിരുന്ന ശ്രീ പി കെ ഗോദവർമ്മ തിരുമുൽപ്പാട് നിയമിക്കുകയുണ്ടായി. അദ്ദേഹം 1996 വരെ പ്രധാനാധ്യാപകനായി തുടർന്ന് റിട്ടയർ ചെയ്തു.
ശ്രീ പി ടി മോഹനകൃഷ്ണൻ 1976ൽ അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കായി പാറക്കുളങ്ങര അന്നപൂർണേശ്വരി മെമ്മോറിയൽ എൽപി സ്കൂൾ (പി എം എൽ പി സ്കൂൾ) ആരംഭിച്ചു .ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ പി കെ കൃഷ്ണൻ നായരെ മാറ്റി നിയമിച്ചു .
ശ്രീ പി ടി മോഹനകൃഷ്ണൻ 1980ൽ ഈ രണ്ടു വിദ്യാലയങ്ങളും ശ്രീ ഊട്ടു മാഠത്തിൽ അലിയെ മാനേജർ ആക്കി കൊണ്ട് കൈമാറ്റം ചെയ്തു .ഈ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ശ്രീമാൻ അലി. ശ്രീ അലിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീവാത്തൂട്ടി ബി പി യാണ് ഇപ്പോഴത്തെ മാനേജർ .ഇവരും ഈ വിദ്യ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് . .ശ്രീമാൻ അലി അടക്കമുള്ള സഹോദരങ്ങളുടെ പിതാവായ ശ്രീമാൻ മൊയ്തുണ്ണി എന്നവർ പി എ എം എൽ പി സ്കൂൾ എന്നത് മാറ്റി യു എം എൽ പി സ്കൂൾ മാടത്തിൽ മാമു മെമ്മോറിയൽ സ്കൂൾ എന്നാക്കി നാമകരണം ചെയ്തു ശ്രീ അലി ഉൾപ്പെടെയുള്ളവരുടെ മൂത്ത സഹോദരനാണ് ശ്രീമാൻ മാമു എന്നവർ
എൽപി സ്കൂളിലെ പ്രഥമ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ കൃഷ്ണൻ നായരെ തുടർന്ന് ശ്രീമതി ശ്രീ കെ മുഹമ്മദ് കുട്ടി ശ്രീമതി ശ്രീമതി അധ്യാപകനായി തുടരുന്നു ശ്രീമതി റുക്കിയ ശ്രീമതി കെ സി സൂസന ശ്രീമതി എം രമണി ശ്രീമതി കെ കെ ഇന്ദിര ശ്രീമതി കെ സിയാലിൽ എന്നിവർക്ക് ശേഷം ഇപ്പോൾ ശ്രീ നൗഷാദ് പ്രധാനാധ്യാപകനായി തുടരുന്നു . ശ്രീമതി ബിടി കൊച്ചന്ന ശ്രീമതി കെ കെ ശൈലജ ശ്രീമതി ശ്രീമതി ശ്രീമതി ശ്രീമതി മുഹമ്മദ് മുഹമ്മദ് എന്നിവർ എൽപി സ്കൂളിൽ സേവനം പൂർത്തിയാക്കി വിരമിച്ച വരാണ് . കാലങ്ങൾക്കുശേഷം സബ്ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമായി വളർന്നുകൊണ്ടിരിക്കും വിദ്യാലയം വളർന്നുകൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡ്ഡഡ് വിദ്യാലയങ്ങൾ
- 19508
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ