ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22261 (സംവാദം | സംഭാവനകൾ) (റിപ്പോർട്ട്)

2021 -22 ലെ പ്രവർത്തനങ്ങൾ

ജനുവരി 26 -റിപ്പബ്ലിക് ദിനാഘോഷം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ശ്രീമതി ലീന സി ടി പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.2. 30 ന് ഓൺലൈനായി കുട്ടികളുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനാധ്യാപിക  ശ്രീമതി ലീന ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ്  സുഗീഷ് എൻ എസ് , എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട  വീഡിയോ പ്രദർശനം നടത്തിയത് വളരെയധികം  ഉപകാരപ്രദമായിരുന്നു  ഭരണഘടനാ ആമുഖം വായിക്കുന്നതിനു ജ്യോതി ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിനു മാറ്റു കൂട്ടി(പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, ഫാൻസി ഡ്രസ്സ്‌  തുടങ്ങിയവ ) . ക്വിസ്‌ മത്സരം നടത്തുകയുണ്ടായി .രേണു ടീച്ചർ നന്ദി പറഞ്ഞതോടെ പരിപാടികൾ സമാപിച്ചു