എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം
ചരിത്ര താളുകളിലേയ്ക്ക്
-
44552_സ്കൂൾ ഫോട്ടോ1
-
44552_സ്കൂൾ ഫോട്ടോ2
-
44552_കൃഷി
-
44552_സ്കൂൾ ഫോട്ടോ3
മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തൻ്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു. നിരക്ഷരരും നിരാലംബരും അന്ധവിശ്വാസികളും ആയ നാനാ ജാതിമതസ്ഥർക്ക് വിജ്ഞാനത്തിൻ്റെ കതിർ വീശുവാൻ ഈ കുടിപ്പള്ളിക്കൂടത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു.
1903 നോടടുത്തുള്ള കാലഘട്ടത്തിൽ ഈ നാട്ടിലെത്തിയ വിദേശ മിഷണറിയായ ഫോസ്റ്റർ കോട്ടുക്കോണം ഭാഗത്തു ഒരു എൽ. എം. എസ് സഭ സ്ഥാപിക്കുകയുണ്ടായി. ഫോസ്റ്റർ മിഷണറിയുടെ ആലോചനപ്രകാരം 1907 ൽ മോശാ വാദ്ധ്യാർ തൻ്റെ കുടിപ്പള്ളിക്കൂടത്തെ കോട്ടുക്കോണം പള്ളിയോട് ചേർത്ത് നടത്തുവാൻ മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായ തീയതി വ്യക്തമല്ലെങ്കിലും ഡിസംബർ മാസത്തിലാണെന്നു മുതിർന്നവർ പറയുന്നു. അങ്ങനെയാണെങ്കിൽ 1907 ഡിസംബറിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനമാരംഭിച്ചത്. അന്ന് ഈ പള്ളിക്കൂടത്തെ മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
ഈ സ്കൂളിൻറ്റെ ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാര് ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്.
ഫോസ്റ്റർ മിഷനറിയുടെ താല്പര്യപൂർവ്വമായ പ്രവർത്തനം മൂലം മോശാ വാധ്യാർക്കു അന്ന് പ്രതി മാസം 3 രൂപ ഗ്രാൻറ് അനുവദിച്ചു .അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിൻ്റെ നിയമ പ്രകാരം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മാത്രമേ സ്കൂൾ അധ്യാപകരായി നിയമിക്കാവു എന്ന നിബന്ധന വരുന്നത് വരെ മോശാ വാധ്യാര് ആയിരുന്നു അദ്ധ്യാപകൻ .തുടർന്ന് സർക്കാർ അംഗീകരിച്ച ഫസ്റ്റ് അസിസ്റ്റൻറ് ആയി യോവേൽ വാധ്യാർ ഈ സ്കൂളിൽ പ്രവർത്തിച്ചു.ഒരു എൽ പി സ്കൂളായി പ്രവർത്തിച്ചിരുന്ന സമയം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടർന്ന് 1940 -1945 കാലഘട്ടത്തിൽ ഇവിടെ നാലാം ക്ലാസ് കൂടെ അനുവദിച്ചു.ഈ കാലഘട്ടത്തിൽ ജോർജ് സാറായിരുന്നു ഫസ്റ്റ് അസിസ്റ്റൻറ് നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കുന്ന പലർക്കും അന്ന് നടന്നു കുന്നത്തുകാൽ സ്കൂളിൽ എത്തുവാൻ ബുദ്ധിമുട്ടായതിനാൽ ഈ സ്കൂളിനെ ഒരു യു. പി സ്കൂൾ ആക്കി തീർക്കുന്നത് നാടിൻ്റെ ആവശ്യമായിരുന്നു,നീണ്ട 59 വര്ഷം ഒരു എൽ പി സ്കൂളായി നില നിന്നിരുന്ന ഈ സരസ്വതി ക്ഷേത്രത്തെ 1963 ൽ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തതു ബഹുമാനപ്പെട്ട മോശാ വാധ്യാരുടെ മകനായ നേശൻ സാറാണ്.
പ്രീ പ്രൈമറി
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിൻ്റെ മുതൽ കൂട്ടാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |