പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് "പ്രിസം - 2018"ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.
പ്രവേശനോത്സവം
സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
പരിസ്ഥിതി ദിനം വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
വായനാദിനം
പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി