ടി എച്ച് എസ് അരണാട്ടുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്ക്കൂൾ. തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - 1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്. ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ശ്രീ. ചിറമ്മൽ ഈനാശു തരകൻ അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം