എച്ച് എസ്സ് രാമമംഗലം/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‌കൂൾ | ചരിത്രം | അംഗീകാരം |
പൂർവ വിദ്യാർത്ഥിനി ശ്രീമതി കുമാരി പെരികിലത്ത് ,ശ്രീ ഷിബുലാൽ (ഇൻഫോസിസ്),ജോയ് പെരികിലത്ത് , രാജു സാർ തുടങ്ങിയവരുടെ നിസ്വാർത്ഥ സഹകരണത്തോടെ 16 ക്ലാസ് മുറികളും ഒരു അടുക്കളയും ചേർന്ന രണ്ടുനിലക്കെട്ടിടവും നവീകരിച്ച സ്കൂൾ കോമ്പൗണ്ടും ഗ്രൗണ്ടും 2019 ൽ നാടിനു സമർപ്പിച്ചു
ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്.