ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ്സ് രാമമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൂർവ വിദ്യാർത്ഥിനി ശ്രീമതി കുമാരി പെരികിലത്ത് ,ശ്രീ ഷിബുലാൽ (ഇൻഫോസിസ്),ജോയ് പെരികിലത്ത് , രാജു സാർ തുടങ്ങിയവരുടെ നിസ്വാർത്ഥ സഹകരണത്തോടെ 16 ക്ലാസ് മുറികളും ഒരു അടുക്കളയും ചേർന്ന രണ്ടുനിലക്കെട്ടിടവും നവീകരിച്ച സ്കൂൾ കോമ്പൗണ്ടും ഗ്രൗണ്ടും 2019 ൽ നാടിനു സമർപ്പിച്ചു

ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്‌ പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന്‌ അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്‌.യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻ കുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ.