ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രാദേശിക പത്രം
നേർകാഴ്ച
ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നതിന് അവന്റെ കുടുംബ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനു വേണ്ടി നമ്മുടെ വിദ്യാലയം ആവിഷ്ക്കരിച്ച തനതു പരിപാടിയാണ് നേർകാഴ്ച. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പുരോഗതി ചർച്ച ചെയ്തു രക്ഷിതാക്കളെയും വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമാക്കി അവരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞു.

സ്നേഹഹസ്തം
സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്നേഹഹസ്തം എന്ന് പേരിട്ട ഈ പരിപാടി 2019 മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

സ്നേഹസംഗമം 2020
പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുുട്ടിയിലുമുള്ള വിവിധ തരം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കവയിത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാളുകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭിനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്.
