ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗ്രന്ഥശാല

20:16, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40001 wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻററി സ്കൂളിൽ 12000 ഓളം പുസ്തകങ്ങളുള്ള വായനശാലയുണ്ട്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ചെങ്ങറ സുരേന്ദ്രൻ എം.പിയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിനുമുകളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലൈബ്രറി ചുമതല ശ്രീ. ബിജു. ബി നിർവഹിക്കുന്നു. നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ഉദ്ഘാടനം ലൈബ്രറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.

2021 ജൂൺ 19 വായനാദിനം

 

19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ, കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി.

2018 ജൂൺ 19 വായനാദിനം

വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ സ്കൂൾ ഗ്രന്ഥശാല ക്ലബ്ബ് തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വായനക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. മലയാളം അധ്യാപകൻ ശ്രീ. ബി. ബിജുവിന്റെയും അധ്യാപിക ശ്രീമതി കെ. സുജാതയുടേയും നേതൃത്വത്തിൽ വായനദിന പരിപാടികളുടെ ലഘു സമയപ്പട്ടിക തയ്യാറാക്കി. 19 ന് സ്കൂൾ ലൈബ്രറിയിൽ നിന്ന് തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ക്ലാസ് തലത്തിൽ പുസ്തകങ്ങൾ വിലയിരുത്തി പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനസദസ്സ് സംഘടിപ്പിച്ചു. 10 ജെ ക്ലാസിലെ സ്നേഹ, അമൃത എന്നിവരെ സ്കൂൾ തല ആസ്വാദനക്കളരിയിൽ പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിന് ക്ഷണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ തല ആസ്വാദനസദസ്സ് സംഘടിപ്പിക്കുന്നതിനും തുടർന്ന് ആസ്വാദനക്കളരി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.