എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു സാങ്കേതികവിദ്യ യോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഈ കൂട്ടായ്മ വളരെയധികം സഹായിക്കുന്നു. ഈ പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന ഈ കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത് ഗ്രാഫിക് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനം നൽകി വരുന്നു
അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം








എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസീൻ 2019 shalabhangall.pdf|
ഡിജിറ്റൽ പൂക്കളം 2019



