ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

ആര്യാട് ലൂഥറൻ സ്കൂൾ നിലവിൽ വന്നിട്ട് വളരെ വർഷങ്ങളായി. ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാനേജ്മെൻ്റ് വളരെയധികം ശ്രദ്ധ പുലർത്തുന്നു.സ്കൂൾ സ്ഥിതി ചെയ്യുന്ന മുഴുവൻ ഭാഗങ്ങളും ഭിത്തി കെട്ടി വേർതിരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ മുറികളും ഹൈടെക് ആക്കിയത് പഠന നിലവാരം വർധിപ്പിക്കന്നതിന് സഹായിച്ചിരിക്കുന്നു. സുസജ്ജമായ രണ്ട് കംപ്യൂട്ടർ മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്.മികച്ച ലൈബ്രറിയും സയൻസ് ലാബും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. LKG മുതൽ എൽ പി ,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട് .ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ വൃത്തിയുമുള്ള ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് ഒരു ബഹുനിലകെട്ടിടത്തിലാണ്.ഹൈടെക് ക്ലാസ് റൂമുകളാണ് ഈ വിഭാഗത്തിലുള്ളത്.സുസജ്ജമായ സയൻസ് ലാബും എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വേണ്ടി പഞ്ചായത്തിൻ്റെ സഹകരണത്തോടു കൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു R O പ്ലാൻ്റ് ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കുന്നതിന് വേണ്ടി ഒരു ആരോഗ്യ പ്രവർത്തകയുടെ സേവനം ഇവിടെ ലഭ്യമാണ്.