സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/കരാട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയിയകരാട്ടെ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/കരാട്ടെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയ‍ും പാഠങ്ങൾ കൂടിയാണ് കരാട്ടെ. കരാട്ടെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാട്ടെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത്. വെള്ള മുതൽ കറുപ്പ് വരെ (ബ്ലാക്ക്‌ ബെൽറ്റ്) വരെ നീണ്ടു പോക‍ുന്ന ഗ്രേഡുകൾ ആണ് ഉള്ളത്. ആഴ്‍ചയിൽ ഒര‍ു ദിവസം എന്ന കണക്കിന് എല്ലാ വെള്ളിയാഴ്‍ചയ‍ുമാണ് ക‍ുട്ടികൾക്ക് പരിശിലനം നൽക‍ുന്നത്. ആൺ-പെൺ ഭേദമില്ലാതെ മ‍ുപ്പത് ക‍ുട്ടികൾ കരാട്ടെ അഭ്യസിക്ക‍ുന്ന‍ു.