ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിനോദയാത്രകൾ  

ഈ പ്രവർത്തനങ്ങൾക്കെല്ലാം പുറമെ ആകർഷകമായ മാറ്റി പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇപ്പോൾ സ്കൂളിൽ നടത്താൻ കഴിയാറില്ല .ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലെ അവിസ്മരണീയമായാ അനുഭവങ്ങളിലൊന്നായിരിക്കും വിദ്യാലയത്തിൽനിന്നു പോകുന്ന പഠന വിനോദയാത്രകൾ.തീരെ നിർധനരായ പാവപെട്ട ഗോത്രവർഗവിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ വിമാനവും തീവണ്ടിയും കപ്പലും മാത്രം കാണാൻ വിധിക്കപ്പെട്ടവരായിരുന്നു.സമൂഹവും അധ്യാപകര് മുൻകൈയെടുത്തു പാക്കം ഗവണ്മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാവർഷവും ഇവയെല്ലാം കാണാൻ സാധിക്കുന്ന പഠനവിനോദയാത്രകൾ സംഘടിപ്പിച്ചു പോരുന്നു.കണ്ണൂർ വിസ്മയ പാർക്ക്,കുറുവ ദ്വീപ്,വയനാട്  E3 പാർക്ക് ഇവിടങ്ങളിലെല്ലാം കുട്ടികളെക്കൊണ്ടുപോകാറുണ്ട്.

പ്രാദേശിക ചരിത്ര പഠന യാത്രകൾ

വര്ഷം തോറും സംഘടിപ്പിച്ചു വരുന്ന ഈ പഠനയാത്രകൾ വിജ്ഞാനപ്രദവും ചരിത്രത്തിന്റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന വിധത്തിലുള്ളതുമാണ്.എടക്കൽ ഗുഹ,മാവിലാംതോട്,പഴശ്ശികുടീരം,പാക്കംസ്രാമ്പി,പാക്കം കോട്ട ക്ഷേത്രം,അമ്പലവയൽ മ്യൂസിയം,ബത്തേരി ജൈനക്ഷേത്രം,പഴശ്ശിയുടെ പരിശീലന താവളവും ഗോത്രവർഗകലാപത്തിന്റെ രണഭൂമിയുമായിരുന്ന കുറുവാദ്വീപ് ഇതെല്ലാം കുട്ടികളെ കാണിക്കുകയും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തുപോന്നിരുന്നു