ജി എൽ പി എസ് പാക്കം/അക്വേറിയം/ ശലഭോദ്യാനം പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്

നിരീക്ഷണത്തിനും വിനോദത്തിനുമായി സ്കൂളിൽ ഒരുക്കിയ അക്വേറിയം പുതിയ ആവാസവ്യവസ്ഥ രൂപപെടുന്നതിന്റെ നേർകാഴ്ചയായി.ആമ്പലും താമരയും വിരിഞ്ഞ കുളത്തിൽ വിവിധതരം മത്സ്യങ്ങൾ മാത്രമാണ് നിക്ഷേപിച്ചതെങ്കിലും ഒട്ടനവധി ചെറുജീവികൾ അവിടെ വിരുന്നുകാരായെത്തി.

ചിത്രശലഭങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള പൂമ്പാറ്റ ചെടി ,അരളിച്ചെടി,വെണ്ട ,തകര,എന്നിവയെല്ലാം വെച്ചുപിടിപ്പിച്ചു.പൂമ്പാറ്റ ചെടിയിൽ ആയിരക്കണക്കിന് പൂമ്പാറ്റകളാണ് സന്ദർശകരായി എത്തുന്നത്. ഇത് കുട്ടികൾക്ക് നിരീക്ഷണത്തിനും പഠനത്തിനും ഏറെ സഹായകരമായി