സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/സോഷ്യൽ സയൻസ് ക്ലബ്ബ്
Social Science clubസെന്റ് റാഫേൽസ് എച്ച് എച്ച് എസ്.. ലെ യു പി സെക്ഷനിൽ സോഷ്യൽ സയൻസ് ക്ലബ്ബ് ഇന്നുവരെ നല്ല പ്രവർത്തങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്...2017 ലും 2018 ലും ഉപ ജില്ലാ തലത്തിലും ജില്ലാത്തലത്തിലും സ്റ്റിൽ മോഡലിനും വർക്കിങ് മോഡലിനും രണ്ടാം സ്ഥാനം നേടിയിരുന്നു..ക്വിസ് competition ലും പ്രാദേശിക ചരിത്ര രചന മത്സരങ്ങളിലും പങ്കെടുത്തിരുന്നു...2012ഇൽ സ്റ്റിൽ മോഡലിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കോവിഡ് നു ശേഷം ഉള്ള online പഠന വർഷവും ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട നടത്തിയിരുന്നു മത്സരങ്ങളും വളറെ ശ്രദ്ധേയം ആയിരുന്നു.SS club മായി ബന്ധപ്പെട്ടു ഈ വർഷം സിജോ സർ ന്റെ നേതൃത്വത്തിൽ എല്ലാ സോഷ്യൽ സയൻസ് അദ്ധ്യാപകരും കൂടി ചേർന്നു ഗാന്ധി വരാചാരണം നടത്തുകയുണ്ടായി.ആഗസ്ത് 15 നോട് അനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിന്ന സ്വാതന്ത്ര്യ സമര സേനനികളുടെ പ്രഭാഷണ പരമ്പര കുട്ടികൾക്ക് ആവേശം പകരുന്നത് ആയിരുന്നു..
കൂടാതെ google form ലൂടെ നടത്തിയ ക്വിസ് competition വളരെ ഉത്സാഹത്തോടെ ഭൂരിപക്ഷം കുട്ടികളും പങ്കെടുത്തു...
Hട വിഭാഗം
സെൻ്റ് റാഫേൽസ് ഹൈസ്ക്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്തി വരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളും വളരെ ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരാഴ്ച നീണ്ടു നിന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പ്രഭാഷണ പരമ്പരയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികളുടെ സജീവമായ പങ്കാളിത്തം പ്രത്യേക ശ്രദ്ധയാകർഷിച്ചു.ക്വിസ് മത്സരത്തിലും ഗാന്ധി-കസ് തുർബ ഫാൻസിഡ്രസ്സിലുംകുട്ടികളുടെ സജീവമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്യത്തിൽ ഗാന്ധി വാരാചരണo നടത്തുകയുണ്ടായി.പോസ്റ്റ് കാർഡ് കാമ്പെയിനുമായി ബന്ധപ്പെട്ട് Un Sung Heroes of freedom Struggle, My Vision for India in 2047 എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ ആശയങ്ങൾ പ്രധാനമന്ത്രിക്ക് അയച്ചു.
2017-18 വർഷത്തിൽ Hട വിഭാഗം സോഷ്യൽ സയൻസ് ക്ലബ് വളരെ നേട്ടങ്ങൾ കൈവരിച്ചു.ഉപജില്ലാ മത്സരത്തിൽ വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ, പ്രാദേശിക ചരിത്രരചന, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. വർക്കിങ്ങ് മോഡലിനും പ്രാദേശിക ചരിത്ര രചനയ്ക്കും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി. ജില്ലാ തലത്തിൽ വർക്കിങ്ങ് മോഡലിനും പ്രാദേശിക ചരിത്ര രചനയ്ക്കും എ ഗ്രേഡ് ലഭിച്ചു. ലഭിച്ച അവസരങ്ങളിലൊക്കെ സോഷ്യൽ സയൻസ് അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും സഹകരണത്തോടെ ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുവാൻ സാധിച്ചു.