ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ
ഉറുദു ക്ലബ്ബ്
സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.
Allama Iqbal Talent search examination 2021 ൽ State level വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു
അറബിക് ക്ലബ്ബ്
സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.