ജി. എൽ .പി .എസ്. വെൺകുളം / സ്കൂളിനെക്കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) (.സ്കൂളിനെ കുറിച്ച്‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു നൂറ്റാണ്ടിലേറെയായി ഇടവ ഗ്രാമത്തിൽ  വിദ്യയുടെ ദീപസ്തംഭമായി വെൺകുളം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നു.അക്കാദമിക -അക്കാദമികേതര പ്രവർത്തനങ്ങളിലും വളരെ മികവ് പുലർത്തുന്ന വിദ്യാലയം വെൺകുളം  ദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ അസംബ്‌ളി സ്കൂളിന്റെ പ്രധാന പ്രത്യേകതയാണ്. അസ്സംബ്ലിയിൽ കുട്ടികളുടെ ആവിഷ്കാരങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നു.മാസം തോറും നടത്തുന്ന ക്ലാസ് പി റ്റി എ കൾ അദ്ധ്യാപക രക്ഷാകർതൃബന്ധം  ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു.ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിലും ഓരോ അക്കാദമികപ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന് കഴിയുന്നുണ്ട് .