വീട് ഒരു വിദ്യാലയം - സെന്റ്. തെരേസാസ് എച്ച്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ)

◀ തിരികെ പോകുക

             *ഏതൊരു കുട്ടിയുടെയും വളർച്ചയിൽ പ്രവൃത്തിപരിചയത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ പാഠ പുസ്തകത്തിനുളള സ്ഥാനം പോലെത്തന്നെ പ്രധാനമാണ് പ്രവൃത്തിപരിചയവും. ഓരോ കുട്ടിയുടെയും സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനും ഇത് ഊന്നൽ നൽകുന്നു. നമ്മൾ വലിച്ചെറിയുന്ന / ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ട് മനോഹരമായ സൃഷ്ടികൾ രൂപപ്പെടുത്തുവാൻ കുട്ടികളെ പ്രവൃത്തി പരിചയം പ്രാപ്തരാക്കുന്നു. ഇതിലൂടെ കുട്ടികളുടെ ചിന്ത, ഭാവന, ഏകാഗ്രത, ക്രിയാത്മക വാസന തുടങ്ങിയവ വളർത്തിയെടുക്കുവാൻ ഇത് ഏറെ സഹായകമാണ്. തെരേസ്യൻ കുരുന്നുകളുടെ സർഗാത്മകവാസന കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.


  • ക്ലാസ് 1 ഭാഷ

    • വീട് ഒരു വിദ്യാലയം എന്ന പ്രൊജക്ടിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഭാഷയാണ് തെരഞ്ഞെടുത്തത്. ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് നയിക്കുക എന്ന ലക്ഷ്യമായിരുന്നു ഇന്നു ഞങ്ങൾക്കു മുന്നിൽ. ഇതിന്റെആദ്യഘട്ടമായി എല്ലാ കുട്ടികളെയും കൊണ്ട് അക്ഷരങ്ങൾ ഞങ്ങൾ എഴുതിച്ചു. രണ്ടാംഘട്ടത്തിൽ കുട്ടികൾ എഴുതിയഅക്ഷരങ്ങൾ ഉപയോഗിച്ച് വാക്കുകളും ഒപ്പം അവയുടെ ചിത്രങ്ങൾ വരയ്ക്കുകയും ശേഖരിക്കുകയും ചെയ്തു. അതിൽ വാക്കുകൾ ഉപയോഗിച്ച് ചെറു വാക്യങ്ങൾ എഴുതിക്കുകയും വായിക്കുകയും ചെയ്തു. തുടർന്ന് വാക്യ വിപുലീകരണവും നടത്തി. അക്ഷരങ്ങളിലൂടെ വാക്കുകളിലേക്ക്, വാക്കുകളിൽനിന്ന് വാക്യങ്ങൾ ലേക്കും കുട്ടികൾ സഞ്ചരിച്ചു. കുട്ടികൾ പുതിയ വാക്കുകൾ കണ്ടെത്തുകയും എഴുതുകയും ചെയ്തതുവഴി ചുറ്റുപാടുമായി കൂടുതൽ അടുത്ത് അറിയുന്നതിനും വസ്തുക്കളെ മനസ്സിലാക്കുന്നതിനും അക്ഷരങ്ങൾ, വാക്കുകൾ ആശയങ്ങൾ രൂപീകരിച്ച് വാക്യങ്ങൾ ആക്കി മാറ്റുന്നതിനുമുള്ള കഴിവ് നേടി. ഇതോടൊപ്പം പാഴ്വസ്തുക്കൾ ഉപയോഗിച്ച് പ്രയോജനപ്രദമായ ഏതെങ്കിലും വസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അതുപ്രകാരം കുട്ടികൾ ഉപയോഗപ്രദമായ വസ്തുക്കൾ താൽപര്യത്തോടെ നിർമ്മിക്കുകയും ചെയ്തു.
    • https://online.fliphtml5.com/uqvvl/exsf/
  • ക്ലാസ് 2 ഭാഷ

    • വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി മലയാളം വിഷയത്തിൽ രണ്ടാം ക്ലാസ്സിലെ ജുവൽ ജോജി തയ്യാറാക്കിയ പ്രോജക്റ്റ് ആണ്.
    • മലയാള അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും വാക്യങ്ങളിലെക്കും എത്തിച്ചേർന്നു. അവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി കുറിപ്പുകൾ, സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, നിഘണ്ടു, (അക്ഷരമാല) തുടങ്ങിയ പഠനനേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
    • https://online.fliphtml5.com/znxbs/rwap/
  • ക്ലാസ് 3 ഭാഷ

    • ഭാഷയുമായി ബന്ധപ്പെട്ട ഭാഷയുടെ വികസനത്തിന് വേണ്ടി ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ചെയ്തത് അക്ഷരങ്ങൾ ചേർത്ത് പദങ്ങൾ, വാക്യങ്ങൾ, അർഥപൂർണമായ വാക്യങ്ങൾ, എന്നിവ അക്ഷര കാർഡുകൾ പദ കാർഡുകൾ, പഴഞ്ചൊല്ലുകൾ, കവിതകൾ,കഥകൾ, വിവരണങ്ങൾ, എന്നിവയിലൂടെ ഞങ്ങൾ തയ്യാറാക്കി.മൂന്നാം ക്ലാസിലെ നിവേദ് സാബു തയ്യാറാക്കിയ ഭാഷാ പുസ്തകമാണിത്
    • https://online.fliphtml5.com/mraue/blhf/
  • ക്ലാസ് 4 പരിസര പഠനം

    • വീടൊരു വിദ്യാലയം എന്ന പ്രവർത്തനത്തെ ആസ്പദമാക്കി നാലാം ക്ലാസ്സിലെ വിദ്യാർഥികൾ ഇലയ്ക്കുമുണ്ട് പറയാൻ എന്ന പാഠഭാഗത്തെ മുൻ നിറുത്തി പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങി ചേർന്നു. കുട്ടികൾ അവരുടെ ചുറ്റുപാട് നിരീക്ഷിച്ച് അവരുടെ വീട്ടിലുള്ള ചെടികൾ കണ്ടെത്തി രേഖപ്പെടുത്തി. ഇലകൾ, വേരുകൾ എന്നിവയിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകയും അവ ശേഖരിച്ച് പതിപ്പ് നിർമ്മിക്കുകയും ചെയ്തു. ഇല ചിത്രങ്ങൾ, ലീഫ് പ്രിൻ്റിംഗ് എന്നിവയായിരുന്നു കുട്ടികൾക്ക് ഏറെ ആനന്ദമേകിയത്.
    • https://online.fliphtml5.com/iunvg/bnch/
  • ക്ലാസ് 4 ഗണിതം

    • വീടൊരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി നിത്യജീവിതവുമയി ബന്ധപ്പെട്ട വരവു ചിലവു കണ്ടെത്തി അതിലൂടെ ലാഭവും നഷ്ടവും മനസ്സിലാക്കാൻ നാലാം ക്ലാസിലെ കാളിദാസൻ എസ് തയ്യാറാക്കിയ പശു വളർത്തലിലൂടെ എന്ന പംക്തിയെ നമുക്ക് പരിചയപ്പെടാം.
    • https://online.fliphtml5.com/iunvg/mzaf/
  • കായികം

  • ക്ലാസ് 5 അടിസ്ഥാന ശാസ്ത്രം

    • വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത 'എന്റെ വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം ' എന്ന പ്രോജക്റ്റിനെ ആസ്പദമാക്കി 5 ബി യിലെ ആബേൽ ബേബിച്ചൻ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട്. (https://online.fliphtml5.com/znxbs/kljy/?1642517424393)
    • സംസ്ഥാന കർഷക തിലകം അവാർഡ് ജേതാവ് ശ്രീമതി സ്വപ്ന സിബിയുമായുള്ള അഭിമുഖം. (https://drive.google.com/file/d/1wRXDAZ3ufjy_Ch62loknTM3f9iUvuJ0b/view?usp=sharing)
    • കർഷക തിലകം ശ്രീമതി സ്വപ്ന സിബിയെ കൂടുതൽ അറിയാൻ - https://youtu.be/NLvrnfpwVJo
    • സസ്യവളർച്ച നേരിട്ട് നിരീക്ഷിക്കുന്നതോടൊപ്പം ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൃഷിരീതികളെ പരിചയപ്പെടുവാനും, വിഷ രഹിതമായ പച്ചക്കറിയുടെ ഉല്പാദനവും ഈയൊരു പ്രൊജക്റ്റ്ലൂടെ നേടിയെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു.
  • ക്ലാസ് 5 സോഷ്യൽ സയൻസ്

    • വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി സോഷ്യൽ സയൻസ് വിഷയത്തിൽ അഞ്ചാം ക്ലാസിലെ വൈഷ്ണവ് ജോബി തയ്യാറാക്കിയ പ്രോജക്റ്റ് ആണ് "കേരള ചരിത്രം"
    • നമ്മുടെ സംസ്ഥാനത്തിന്റെ, സാംസ്ക്കാരിക, മതസൗഹാർദ്ദ, പൈതൃക മൂല്യങ്ങൾ വിളിച്ചോതുന്ന ഈ പ്രോജക്റ്റിൽ ഓരോ ജില്ലകളെക്കുറിച്ചും ജില്ലകളിലെ പ്രകൃതി സമ്പത്തുകളെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിശേഷിപ്പിക്കുന്ന ഈ കൊച്ചു കേരളത്തെക്കുറിച്ച് വായിച്ചറിയുവാൻ താഴെ കാണുന്ന ക്ലിക്കിൽ തൊടുക.
    • https://flipbookpdf.net/web/site/9032272eb3e8f61e4530c3b78c2505231b00ad3f202201.pdf.html
  • ക്ലാസ് 6 അടിസ്ഥാന ശാസ്ത്രം

    • ഔഷധ സസ്യങ്ങളെ അടുത്തറിയാം എന്ന 2020-21 ലെ സയൻസ് പ്രോജക്‌ടിൻ്റെ തുടർച്ചയായി 2021-22 അധ്യയന വർഷം 6 ബിയിലെ ആരഭി ഡി, അഭിറാം ഡി എന്നിവർ ചേർന്ന് തയ്യാറാക്കിയ ഗവേഷണ പ്രോജക്ട്
    • https://online.fliphtml5.com/mqzew/hhmu/#p=2
  • ക്ലാസ് 6 സോഷ്യൽ സയൻസ്

    • കോവിഡ് മഹാമാരി വിളയാടുന്ന ഈ കാലഘട്ടത്തിൽ പുറത്തിറങ്ങുവാൻ സാധിക്കാതെ ലോക ജനത നെട്ടോട്ടമോടുമ്പോൾ കുട്ടികൾ പോലും നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന അവസ്ഥ വളരെ ദു:സ്സഹമാണ്. എന്നിരുന്നാലും വീടിനെ സ്കൂളിന്റെ അന്തരീക്ഷമാക്കി മാറ്റി വീടുകളിൽ വിദ്യാലയ സാഹചര്യമൊരുക്കി ഒരു വിദ്യാലയമായി മാറുകയാണ് നമ്മുടെ വീട്.
    • സോഷ്യൽ സയൻസ് വിഷയത്തിൽ ആറാം ക്ലാസിലെ അതുല്യ ആർ തയ്യാറാക്കിയ പ്രോജക്റ്റാണ് കുടുംബ ചരിത്രം.
    • തന്റെ കുടുംബത്തെയും , കുടുംബ പശ്ചാത്തലത്തെക്കുറിച്ചും താൻ വസിക്കുന്ന ഭവനം സ്ഥിതി ചെയ്യുന്ന ഗ്രാമം, പഞ്ചായത്ത് എന്നിവയെക്കുറിച്ചു ള്ള വിശദമായ വിവരങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്. (https://flipbookpdf.net/web/site/ac30146a6994841f5b26c54e30bca4d5e299602e202201.pdf.html)
  • ക്ലാസ് 6 ഗണിതം

    • "വീടൊരു വിദ്യാലയം " എന്ന പദ്ധതിയുടെ ഭാഗമായി തങ്ങളുടെ വീടുകളിലെ കൃഷിപ്പണികളിലും ചറുകിടസംരംഭങ്ങളിലും കുട്ടികളും പങ്കാളികളായി. അതിൽ നിന്നുള്ള വരവുചെലവുകൾ കണ്ടെത്തി, അതിലൂടെ ലാഭവും നഷ്ടവും, ലാഭനഷ്ടശതമാനങ്ങളും അവയുടെ പൈ ഡയഗ്രവും തൈയ്യാറാക്കി.ആറാം ക്ലാസ്സിലെ അനശ്വര. പി. ആർ തയ്യാറാക്കിയ "പശുവളർത്തലിലൂടെ വീടൊരു വിദ്യാലയം "-നമുക്ക് പരിചയപ്പെടാം.
    • https://online.flippingbook.com/view/39930152/
  • ക്ലാസ് 7 സോഷ്യൽ സയൻസ്

    • വീടൊരു വിദ്യാലയം എന്ന പ്രവർത്തനത്തെ ആസ്പദമാക്കി ഏഴാം ക്ലാസിലെ കുട്ടികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയം തെരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ വരവ്, 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം , അക്കാലത്തെ സാമൂഹിക പരിഷ്കർത്താക്കൾ, ബംഗാൾ വിഭജനം, മിതവാദദേശീയതയുടെ കാലഘട്ടം, തീവ്രദേശീയതയുടെ കാലഘട്ടം, ഗാന്ധിയൻ കാലഘട്ടം എന്നിവയെക്കുറിച്ച് ഈ പ്രൊജക്ടിൽ പരാമർശിക്കപ്പെടുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കുട്ടികൾ ശേഖരിക്കുകയും ചെയ്തു. 7 A യിൽ പഠിക്കുന്ന അഭിനവ് കൃഷ്ണ ചെയ്ത പ്രൊജക്ട് താഴെ ചേർക്കുന്നു.
    • https://online.fliphtml5.com/onlek/ypyz/#p=1