എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക  എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതിൽ ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്. കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും പുസ്തകങ്ങൾ ഏറെ സഹായകമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുന്നതിനും പുസ്തകങ്ങൾ ഉപകരിക്കും.

ഏകദേശം  ഒമ്പതിനായിരത്തോളം  പുസ്തകങ്ങൾ സ്കൂൾ  ലൈബ്രറിയിൽ ലഭ്യമാണ്. അതിൽ  ബാലസാഹിത്യം, കഥ, കവിത, നോവൽ, ജീവചരിത്രം, ഉപന്യാസം, സ്പോർട്സ്, റഫറൻസ് ഗ്രന്ഥങ്ങൾ ഇവ ഉൾപ്പെടുന്നു.

മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. രണ്ടാഴ്ചക്കുള്ളിൽ വായിച്ച പുസ്തകം തിരികെ ഏല്പിക്കാനും പകരം പുതിയ പുസ്തകം എടുക്കുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.   കൂടാതെ ഹോം ലൈബ്രറി സജ്ജമാക്കാനും വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.