സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ് പ്രവർത്തനങ്ങൾ

രാമാനുജൻ ഗണിത ക്ലബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.

ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെര‍ഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.

ഗണിതം മധുരം

ഇന്നത്തെ രാമാനുജൻ

ജ്യാമിതിയുടെ ലോകം

ഗണിത കൗതുകം

കുടുംബ മരം

വിസ്റ്റ - ഗണിതോൽപ്പന്ന പ്രദർശനം

മാത്സ് ടോക്ക്

സിഗ്മ

അബാക്കസ് റൗണ്ട്

Catching Maths

Crazy Numbers

ഗണിത മാജിക്

Puzzle Hunt

ഗണിത ലാബ്

മെട്രിക് കോർണർ

സയൻസ് ക്ലബ്

മാക്കൂട്ടം സ്‌കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും മാക്കൂട്ടം സ്‌കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട. തുടർച്ചയായി 5 വർഷം സബ്ജില്ലാ തല ശാസ്ത്രക്വിസ് മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. Improvised Experimetn മത്സരത്തിൽ ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്‌പെയർ അവാർഡ് തുടർച്ചയായി 3 വർഷം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളിലെ അന്വേഷണാത്മക താൽപ്പര്യം വളർത്തുന്നതിനും അവരുടെ ജിജ്ഞാസ വർധിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനമായ പ്രോജക്ട് കുട്ടികൾ സ്വയം ഏറ്റെടുക്കാറുണ്ടായിരുന്നു. SEEKING SCIENCE ചുറ്റുപാടുമുളള മാറ്റങ്ങളുടെ ചടുലത ലളിതമായ പരീക്ഷണങ്ങളിലൂടെ അനുഭവമാക്കിയും ശാസ്ത്രപഠനത്തിന്റെ ലാളിത്യം ഉചിതമായ തന്ത്രങ്ങളിലൂടെ ബോധ്യപ്പെടുത്തിയും നിരീക്ഷണത്തിനും തരംതിരിക്കലും നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും ഒക്കെയുള്ള ശേഷികൾ നേടിയെടുക്കുന്നു. മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് Home Lab വിപുലീകരിച്ചു. എൽ.പി, യു.പി വിഭാഗത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഹോം ലാബിന് പേരു നൽകുകയുണ്ടായി. ആഴ്ചയിൽ ഒരു കുട്ടി ഒരു പരീക്ഷണം എന്ന രീതിയിൽ വിദ്യാർത്ഥികൾ താൽപ്പര്യപൂർവ്വം ഏറ്റെടുക്കുന്ന ഒരു പ്രവർത്തനമായിരുന്നു ഹോം ലാബ്. ASTRO NOW ആകാശദൃശ്യങ്ങൾ കുട്ടികൾ വിസ്മയത്തോടെയാണ് നോക്കികാണുന്നത്. കുട്ടികളുടെ അന്വേഷണ തൃഷ്ണ വാർധിപ്പിക്കുന്നതിനും ഭാവന വികസിക്കുന്നതിനും അറിവിന്റെ പുതിയ ചക്രവാളങ്ങൾ എത്തിപ്പിടിക്കാനും സഹായിക്കുന്നു. ജൂലൈ 21-ന് ചാന്ദ്രദിനം എല്ലാ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കാറുണ്ട്. കുട്ടികൾ റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിനക്വിസ്, ചാന്ദ്രമനുഷ്യൻ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തി. ക്ലാസ് ഓൺലൈൻ ആയപ്പോൾ വീഡിയോ മേക്കിംഗ് കൊടുത്തിരുന്നു. മികച്ച വീഡിയോ കുട്ടികൾ തയ്യാറാക്കി. ജൈവവൈവിധ്യ രജിസ്റ്റർ സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യസംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ , അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക. WE KNOW NATURE സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തെ വിതരണം നടത്തി. വിദ്യാർത്ഥി അവരുടെ പരിസ്ഥിതി ഡയറിയിൽ അതിന്റെ വളർച്ച രേഖപ്പെടുത്തുന്നുണ്ട്.

സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്

വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു.

ചിത്രത്തുന്നൽ‍, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു.

അലിഫ് അറബി ക്ലബ്

കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു കെ പി മുഹമ്മദ് മുൻഷി ആയിരുന്നു പ്രഥമ അറബിക് അധ്യാപകൻ പിന്നീട് പി സി മൂസ മാസ്റ്റർ താമരശ്ശേരി ,വി പി അബ്ദുൽ ഖാദർ മാസ്റ്റർ കെ പാത്തുമ്മ ടീച്ചർ പി ജമാലുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെ പി ഹാഷിദ് മാസ്റ്റർ,വി പി ജംഷില ടീച്ചർ, വി പി മുഹമ്മദലി മാസ്റ്റർ എന്നിവരാണ് അറബിക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ 3 അറബിക് അധ്യാപകർ നിലവിലുണ്ട്.

കുന്നമംഗലം ഉപജില്ല അറബി കലോത്സവത്തിൽ 19 വർഷം തുടർച്ചയായി എൽപി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആണ് നമ്മുടെ സ്കൂൾ. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും നമ്മൾ ജേതാക്കളാണ് . ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്. 2016 , 2017 ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അറബി കവിതാ പാരായണത്തിൽ ഹിബ ജബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 ൽ ഗദ്യ വായനയിൽ ജില്ലയിൽ അഞ്ചാം ക്ലാസിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്.

സ്കൂൾ വർഷാരംഭത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എൽ.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.


ഡിജിറ്റൽ മാഗസിൻ

ജൂനിയർ റെഡ് ക്രോസ്

1996 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.

ചാന്ദ്നി ഹിന്ദി ക്ലബ്

വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാന്ദ്നി ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലാ റൂബിയാണ് ക്ലബ് സെക്രട്ടറി. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.

വിബ്ജിയോർ സയൻസ് ക്ലബ്

സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, സെമിനാർ അവതരണം, പ്രൊജക്ട്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പും, എൽ. പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

റെയിൻബോ ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

ഹെൽത്ത് ക്ലബ്

ഐ ടി ക്ലബ്

ബുൾബുൾ

കാർഷിക ക്ലബ്

ദേശീയ ഹരിത സേന

നാടക ക്ലബ്