ഡി വി യു പി എസ് നെടുവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി വി യു പി എസ് നെടുവത്തൂർ | |
---|---|
വിലാസം | |
നെടുവത്തൂർ നീലേശ്വരം പി ഒ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0474 2458700 |
ഇമെയിൽ | dvupsneduvathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39265 (സമേതം) |
യുഡൈസ് കോഡ് | 32130700604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഷമാദേവി ഡി എൻ |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
30-01-2022 | 39265 |
ചരിത്രം
ഡി വി യു പി എസ് നെടുവത്തൂർ
നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ നെടുവത്തൂർ എന്ന സുന്ദരമായ കൊച്ചുഗ്രാമത്തിലാണ് ഈ വിദ്യാലയം. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിന്റെ അധികാര പരിധിയിലായിരുന്നു നെടുവത്തൂരിലെ ഗ്രാമങ്ങൾ എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അന്നൂർ, ചാന്തൂർ, കാക്കക്കോട്ടൂർ, കിള്ളൂർ, വെൺമണ്ണൂർ, നെടുവത്തൂർ, ആനക്കോട്ടൂർ, കുറുമ്പാലൂർ, അവണൂർ, പുത്തൂർ എന്നീ പത്ത് ഊരുകളുടെ നടുവിലായ ഊരിനെ നടുവത്തൂർ എന്നും കാലാന്തരത്തിൽ നെടുവത്തൂർ എന്നും അറിയപ്പെട്ടു. ചരിത്രപരമായും ഐതീഹ്യപരമായും പെരുമയേറിയ നാടാണ്. സ്കൂളിന്റെ സമീപമുള്ള ചരിത്രപ്രാധാന്യമുള്ള ദേവീക്ഷേത്രത്തിന്റെ പേരുതന്നെയാണ് സ്കൂളിനു നൽകിയിരിക്കുന്നത് ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ
1953 ജൂൺ 2-ാം തീയതി 64 വിദ്യാർത്ഥികളെ ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ പ്രവേശിപ്പിച്ചുകൊണ്ട് കാക്കക്കോട്ടൂർ പുന്നവിളവീട്ടിൽ ശ്രീ.ഭാസ്കരൻ പിള്ള, പ്രഥമാധ്യാപകനും, നെടുവത്തൂർ എട്ടിയാട്ടുവീട്ടിൽ കാർത്തികേയനുണ്ണിത്താൻ അധ്യാപകനുമായി ഈ സരസ്വതിക്ഷേത്രം 1433-ാം നമ്പർ എൻ.എസ്.എസ്.കരയോഗം വകയായി പ്രവർത്തനം ആരംഭിച്ചു. ഈ സ്ഥാപനത്തിന് ദേവിവിലാസം യു.പി.സ്കൂൾ എന്ന് നാമകരണം ചെയ്തു. 1965 ൽ ഈ സ്ഥാപനം അപ്ഗ്രേഡ് ചെയ്തു. അതോടെ 28 ഡിവിഷനും 40 അധ്യാപകരുമുള്ള ദേവിവിലാസം അപ്പർ പ്രൈമറി സ്കൂൾ കൊട്ടാരക്കര ഉപജില്ലയിലെ ഏറ്റവും വലിയ യു.പി.സ്കൂൾ എന്ന ബഹുമതി നേടി.
ഇപ്പോൾ 16 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ഉൾപ്പെടെ 17 സ്റ്റാഫും 278 വിദ്യാർത്ഥികളം ഇവിടെയുണ്ട്. കലാകായിക, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച നേട്ടങ്ങൾ ഇവിടുത്തെ കുട്ടികൾ കൈവരിച്ചു. കൂടാതെ LSS, USS പരീക്ഷകളിലും വിവിധ വിഷയങ്ങളിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും നവോദ വിദ്യാലയ പ്രവേശന പരീക്ഷകളിലും, സുഗമഹിന്ദി, സംസ്കൃത സ്കോളർഷിപ്പ്, യൂറിക്ക വിജ്ഞാന പരീക്ഷ, അക്ഷരമുറ്റം തുടങ്ങിയ എല്ലാ മത്സര പരീക്ഷകളിലും ഇവിടുത്തെ വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ സൊസൈറ്റിയും, സ്കൂൾ ലൈബ്രറിയും,ലാബും പ്രവർത്തിക്കുന്നു.
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ്സ് മുറികൾ അടങ്ങുന്ന രണ്ട് നിലകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ കെട്ടിടവും ,ഓടിട്ട രണ്ട് കെട്ടിടവും ഒരു നാലുകെട്ടും ഉൾക്കൊള്ളുന്നതാണ് സ്കൂൾ സമുച്ചയം
ആധുനികമായി സജ്ജീകരിച്ച സ്കൂൾ ലൈബ്രറി, ഐ. ടി ലാബ്, ലാംഗ്വോജ് ലാബ്, എന്നിവ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസ്സ് മുറികൾ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആഫീസ് മുറി, സ്റ്റാഫ് മുറി, കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാനും കാര്യപരിപാടികൾ നടത്താനുമുള്ള ഹാൾ എന്നിവ വിദ്ധ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്
എല്ലാ ക്ലാസ്സ് മുറികളും ഐ .സി .ടി പഠനം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓരോ വിഷയത്തിലും പ്രത്യേകം ലാബുകളുണ്ട്. ശാസ്ത്രമൂല, ഉപകരണം സൂക്ഷിക്കാനുള്ള അലമാര, പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ വിദ്യാലത്തിലുണ്ട്.
പഠന പ്രവർത്തനങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായമായ സ്ഥലസൗകര്യം ,അനുയോജ്യമായ ഇരിപ്പിട സൗകര്യം, ഐ .സി.ടി സൗകര്യം ഉള്ള ക്ലാസ്സ് മുറികൾ എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് അനുപാതികമായി പഴയതും പുതിയതുമായ പ്രത്യേക ടോയ്ലറ്റുകൾ വിദ്യാലയത്തിലുണ്ട്
ജൈവ വൈവിധ്യ പാർക്ക് ഒരുക്കിക്കൊണ്ടിരിക്കുന്നു ,ചെറിയ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവ പരിപാലിച്ചു വരുന്നു
ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ആധുനിക രീതിയിൽ സജ്ജീകരിച്ച അടുക്കളയാണുള്ളത്
സ്കൂളിൽ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 2 ബസുകൾ ഉണ്ട് .വിശാലമായ സ്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ, ലൈബ്രറി, റീഡിംഗ് റൂം, ഇൻറർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ ലാബ്, സ്കൂൾ സൊസൈറ്റി ,മനോഹരമായ അസംബ്ളി ഗ്രൗണ്ട്, സ്കൂൾ ബസ് സൗകര്യം ,സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങിയവ എഴുത്തു പറയത്തക്ക സവിശേഷതകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കരസേന ഉപമേധാവിയായി നിയമിതനായ ലഫ്.. ജനറൽ ശരത്ചന്ദ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0026686,76.7641956 |zoom=13}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39265
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ