സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

*ഗൈഡ് പ്രസ്ഥാനം* പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ ഹൃദയപ്രസ്ഥാനമാണ് ഗൈഡ്സ്. ആറ് ഗൈഡ് ക്യാപ്റ്റ്യൻമാർ അവരുടെ സജീവമായ സാന്നിദ്ധ്യത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഗൈഡ്സിനെ വളർത്തിയെടുക്കുന്നതിൽ അക്ഷീണം പരിശ്രമിക്കുന്നു. ഇന്റർനാഷണൽ ഡിജിറ്റൽ ജാമ്പൂരി, നാഷണൽ ഇന്റഗ്രേഷൻ മീറ്റ്, സ്റ്റേറ്റ് കാമ്പൂരി, ജില്ലാ റാലികൾ എന്നിവയിലൂടെ സെന്റ് മേരീസ് പെൺപട അനശ്വരമായ നിമിഷങ്ങൾ ചരിത്ര താളുകളിൽ ചേർത്തുവെച്ചു. സീനിയർ ഗൈഡ് ക്യാപ്റ്റ്യൻമാരായ ബീന ജോസഫും രസിക കെയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽ നിന്നും ലോങ് സർവ്വീസ് അവാർഡ് ഏറ്റുവാങ്ങി. ബീന ടീച്ചർ ഇപ്പോൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ DOC ആയി സേവനം ചെയ്യുന്നു. YouTube channel വഴി മഹാമാരിയുടെ കാലത്തും പ്രവർത്തനനിരതരാകാൻ ഞങ്ങൾക്ക് സാധിക്കുന്നു.

https://youtu.be/5UEmoDPewcg

BEST -Brigida Eminent Share Troops (2008)

പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.

*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം