എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22452 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ തിരുത്തി)

2021 ജൂൺ 1: പ്രവേശനോത്സവം

2021- 22 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൂൺ 1 ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി.അഡ്വ.കെ രാജൻ നൽകിയ സന്ദേശം ചടങ്ങിൻ്റെ മാറ്റു കൂട്ടി

ജൂൺ 5 ലോകപരിസ്ഥിതി ദിനാഘോഷം

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടു കൊണ്ട് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

ജൂൺ 16 യോഗ ക്ലബ്ബ് രൂപീകരണം

ജൂൺ 16 ന് ഓൺലൈൻ യോഗ പരിശീലനം ആരംഭിച്ചു.യോഗ പരിശീലകൻ രാഹുൽ P. R ആണ് ക്ലാസ്സുകൾ നയിക്കുന്നത് .മുപ്പതോളം കുട്ടികൾ ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്.

ജൂൺ 19 വായന പക്ഷാചരണം

ഈ വർഷത്തെ വായന പക്ഷാചരണം പ്രശസ്ത എഴുത്തുക്കാരൻ ശ്രീ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. ഗോപകുമാർ ,പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ ,കഥാകൃത്ത് ശ്രീ ശിവദാസ് ,PTA പ്രസിഡൻ്റ് ബിനോയ് ഓത്തോട്ടിൽ, എഴുത്തുക്കാരി ജ്യോതിർമയി ശങ്കരൻ തുടങ്ങിയ മഹത് വ്യക്തികളാൽ സമ്പന്നമായിരുന്നു ചടങ്ങ്

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനവും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും

2020 -21 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം യോഗ ട്രെയ്നർ ശ്രീ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗ ട്രെയ്നർ രാഹുൽ നടത്തിയ മെഡിറ്റേഷൻ എല്ലാവർക്കും ഒരു നവ്യാനുഭവം പകർന്നു

ജൂൺ 26 ഇക്കോ സയൻസ് ക്ലബ്ബ് ഉദ്ഘാടനം

യുവ ശാസ്ത്രജ്ഞൻ ശ്രീ ഇന്ദ്രജിത്ത് കാര്യാട്ട് അന്താരാഷ്ട്ര 'ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന ബോധവൽക്കരണ ക്ലാസ് ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി.

ജൂലായ് 5 ബഷീർ ചരമദിനം

'ബഷീർ ചരമദിനത്തോടനുബന്ധിച്ച് ജീവചരിത്ര കുറുപ്പ് ഡോക്യുമെൻററി പ്രദർശനം.അദ്ദേഹത്തിൻ്റെ കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ടും പോസ്റ്റർ രചന നടത്തിയും കൂടാതെ അദ്ദേഹത്തിന്റെ പ്രശ്സത നോവലായ മതിലുകൾ ദൃശാവിഷ്ക്കാരം നടത്തുകയും ചെയ്തു

ജൂലായ് 7 ആർട്സ് ബാലസഭ ക്ലബ്ബ് ഉദ്ഘാടനം നയന പക്ഷാചരണ സമാപനം

ജൂലായ് 7 ന് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ശ്രീ രാജു മാസ്റ്റർ ആർട്സ് ബാലസഭ എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു.വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരി അനിത വർമയുടെ .സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി.

ജൂലായ് 11 സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , ഗണിത ശാസ്ത്ര ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ് ,പ്രവൃത്തി പരിചയ ക്ലബ്ബ് സംയുക്ത ഉദ്ഘാടനം

എ.യു.പി.എസ് മരോട്ടിച്ചാൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലായ് 11 ന് പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളാൽ സമ്പുഷ്ടമായിരുന്നു ഉദ്ഘാടന ചടങ്ങ്

ജൂലായ് 17 സംസ്കൃത കൗൺസിൽ ഉദ്ഘാടനം

മരോട്ടിച്ചാൽ സ്കൂളിൽ സംസ്ക്യത കൗൺസിൽ ഉദ്ഘാടനം ജൂലായ് 17ന് പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ നിർവ്വഹിച്ചു. നൂറ്റി എൺപതോളം കുട്ടികൾ സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.കലാവിരുന്നിനാൽ സമ്പുഷ്ടമായിരുന്നു സംസ്ക്യതകൗൺസിൽ ഉദ്ഘാടനം

ജൂലായ് 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന ,ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി

ജൂലായ് 25 'വെബിനാർ'

ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് അയ്യന്തോൾ JHI സുധീർ PJ ക്ലാസ് നടത്തി വളരെ വിജ്ഞാനപ്രദമായിരുന്നു ക്ലാസ്

സ്കൂൾ തല സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനം - ആഗസ്റ്റ് 3

ഹിരോഷിമ ദിനം - ആഗസ്റ്റ് 6

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം - ആഗസ്റ്റ് 15

2021-22 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി.പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ പതാക ഉയർത്തി. ക്വിസ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം പ്രച്ഛന്നവേഷ മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.

കർഷക ദിനം - ആഗസ്റ്റ് 17

ചിങ്ങം 1 കർഷക ദിനത്തിൽ കുട്ടി കർഷകരായി വേഷമണിഞ്ഞ് മരോട്ടിച്ചാൽ സ്കൂളിലെ കുഞ്ഞുമക്കൾ ആ സുദിനം മനോഹരമാക്കി.

മക്കൾക്കൊപ്പം :ബോധവത്ക്കരണ പരിപാടി - ആഗസ്റ്റ് 17

കോവിഡ് മഹാമാരി കാലത്തെ ഓൺലൈൻപ0നം മെച്ചപ്പെടുത്തുന്നതിനും കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. അനുപ്രിയ KJ ഇന്ദു V സൗമ്യ S ഷീബ ആൻറണി തുടങ്ങിയ RP മാരാണ് ക്ലാസ് നയിച്ചത്.

സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19

2021-22 അധ്യയന വർഷത്തെ സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19,20 എന്നീ ദിവസങ്ങളിൽ ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. ഓണപൂക്കള മത്സരം, മലയാള മങ്ക, മാവേലി, കുമ്മാട്ടികളി, ഓണപാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് ഡിജിറ്റൽ ട്രോഫികൾ വിതരണം ചെയ്തു