സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ
വിലാസം
ഇരട്ടയാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
01-12-2016Sthserattayar



ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കല്ക്കൂന്തല്‍ വില്ലേജില്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ തിലകക്കുറിയായി വിരാജിക്കുന്ന വിദ്യാലയമാണ് ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1957 മുതല്‍ കുടിയേറിട്ടുള്ളവര്‍ അധിവസിക്കുന്ന പ്രദേശമാണ് ഇരട്ടയാര്‍. ഇടുക്കി ജില്ല രൂപികരണത്തിന് വളരെ മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ മലയോര ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് മികച്ച സംഭാവനകള് നല്‍കിയിട്ടുണ്ട്.

ചരിത്രം

ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഇവിടെ 1963-ല്‍ എല്‍. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ല്‍ യു.പി സ്കൂളായു, 1982-ല്‍ ഹൈസ്കൂളായു, 1992-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായു ഉയര്‍ത്തപ്പെട്ടു. ഇന്ന് ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാര്‍ സെന്‍റ് തോമസ്, സമഗ്രവളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ സ്കൂളിന്‍ വളര്‍ച്ചയില്‍ കോതമംഗലം, ഇടുക്കി രുപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ , ലോക്കല്‍ അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പി.ടി.എ പ്രസിഡന്‍റ്മാര്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ മറ്റ് പൗരപ്രമുഖന്‍മാര്‍ തുടങ്ങിയവരു നല്‍കിയിട്ടുള്ള സേവനങ്ങളും പ്രോത്സാഗനങ്ങളു പ്രശംസനിയമാണ്. ഇപ്പോള്‍ ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാര്‍ത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • മികച്ച ക്ലാസ് മുറികള്‍
  • കമ്പ്യൂട്ടര്‍ ലാബ്
  • സയന്‍സ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
  • ഔഷധ സസ്യതോട്ടം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്ലറ്റുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്
  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്
  • ചെണ്ടമേള സംഘം
  • സ്കൂള്‍ പത്രം.
  • എത്തിക്സ് കമ്മിറ്റി
  • കൗണ്‍സലിംഗ്
  • ക്വിസ് ക്ലബ്

ക്ലബ്ബുകള്‍

2016-17അധ്യയന വര്‍ഷം-പ്രധാന നേട്ടങ്ങള്‍

ഉപജില്ലാമത്സരങ്ങള്‍

കലോത്സവം

  • എച്ച്.എസ്സ്.ഓവര്‍ഓള്‍
  • യു.പി.റണ്ണേഴ്സ് അപ്പ്

സ്പോര്‍ട്സ്

  • എച്ച്.എസ്സ്.ഓവറോള്‍
  • യു.പി.ഓവറോള്‍
  • എല്‍.പി.ഓവറോള്‍

പ്രവൃത്തി പരിചയമേള

  • എച്ച്.എസ്സ്പ്രദര്‍ശനം ഓവര്‍ഓള്‍
  • തത്സമയ നിര്‍മ്മാണം ഓവര്‍ഓള്‍

വിദ്യാരംഗം

  • എച്ച്. എസ്.ഓവര്‍ഓള്‍
  • എല്‍. പി .ഓവറോള്‍

ഐ.റ്റി.മേള

  • എച്ച് എസ്സ്.ഓവര്‍ഓള്‍

റവന്യു ജില്ലാമത്സരങ്ങള്‍

*സ്പോര്‍ട്സ്-മുന്നാം സ്ഥാനം

*സംസ്ഥാനതല ചരിത്രക്വിസ്സ് -മുന്നാം സ്ഥാനം

സവിശേഷ പ്രവര്‍ത്തനങ്ങള്‍

  • വിദ്യാലയത്തിലെ ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന2253 വിദ്യാര്‍ത്ഥികളുടെയും

പങ്കാളിത്തത്തോടെ 5000 പേജുകളുള്ള മഹാ കൈയെഴുത്തു മാസിക നിര്‍മ്മിച്ച് ചരിത്രത്തില്‍ ഇടം നേടി.

  • "തണല്‍"-എന്ന പേരില്‍ മുഴുവന്‍സമയ കൗണ്‍സില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

മാനേജ്മെന്റ്

ഇടുക്കി രൂപത വിദ്യാഭ്യാസ കാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

  • രക്ഷാധികാരി  : അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ്
  • കോര്‍പ്പറേറ്റ് സെക്രട്ടറി  : വെരി.റവ.ഫാ.ജോസ് കരിവേലിക്കല്‍
  • മാനേജര്‍  : വെരി.റവ.ഫാ.ഫ്രാന്‍സിസ് ഇടവക്കണ്ടം
  • പ്രിന്‍സിപ്പാള്‍  : സിസ്റ്റര്‍.റോസിന്‍ FCC
  • ഹെഡ്മാസ്റ്റര്‍  : ശ്രീ.ജോസഫ് പി.ജെ

മുന്‍ സാരഥികള്‍

  • ശ്രീ. കെ.ജെ വര്‍ക്കി
  • ശ്രീ. സി. റ്റി ആന്റണി
  • സിസ്റ്റര്‍. പാട്രീഷ്യ
  • സിസ്റ്റര്‍. മസ്സേയോ
  • ശ്രീമതി. മേരി സ്ക്കറിയ

വഴികാട്ടി