സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൗട്ട് & ഗൈഡ്സ്

യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്ന നിലക്കും ഉത്തരവാദിത്വമുളള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം  മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.32 കുട്ടികൾ വീതമുള്ള സ്കൗട്ട്  ഗൈഡ് വിഭാഗങ്ങൾ വിദ്യാലയത്തിന്റെ അച്ചടക്കപരമായ കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.

  • കബ്ബ്, ബുൾ ബുൾ

കുട്ടികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികാസത്തിനുതകുന്ന രാഷ്ട്രീയ അതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോള പ്രസ്ഥാനമായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്ബ്‌ വിഭാഗം പുതിയ യൂണിറ്റ് കല്ലോടി സെന്റ് ജോസഫ് യു പി സ്കൂളിൽ ആരംഭിച്ചു.5വയസ്സു മുതൽ 10 വയസ്സുവരെ പ്രായമുള്ള 24 ആൺകുട്ടികളാണ് ഇപ്പോൾ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നത്. കുട്ടികളിൽ അച്ചടക്കം സൽസ്വഭാവം നേതൃത്വഗുണം,രാജ്യസ്നേഹംഎന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് രൂപകൽപ്പന ചെയ്ത വിഭാഗമാണ് കബ്ബ്‌. എല്ലാറ്റിനുമുപരിയായി ഒരു നല്ല സ്കൗട്ട് ആകാനുള്ള പ്രാഥമിക പരിശീലനം ആണ്  കബ്ബ്‌ പരിശീലനങ്ങളിൽ  കൊടുക്കുന്നത്.

വിഷരഹിതമായ പച്ചക്കറികൾ ഉപയോഗിക്കുകയെന്ന ലക്ഷ്യവുമായി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുകയും പച്ചക്കറി തോട്ടത്തിൽ ഉണ്ടാകുന്ന പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജൈവ പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ സഹകരിച്ചു വരുന്നു.

ഇന്ന് ഏറ്റവുമധികം മാനസിക സംഘർഷങ്ങളനുഭവിക്കുന്നവർ വിദ്യാർഥികളാണ് അതിന് കാരണം അവരുടെ ജീവിതരീതികളിൽ വന്ന മാറ്റങ്ങളും .. വരും തലമുറയ്ക്ക് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമയ്ക്ക്, മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ, വികാരങ്ങളെ നിയന്ത്രിക്കാൻ ഏറെ ഉപകാരപ്രദമായ യോഗയുടെ പ്രാധാന്യത്തെ തിരിച്ചറിയാൻ, ദിനചര്യയുടെ ഭാഗമാക്കാൻ യോഗാദിനത്തിൽ അവസരമൊരുക്കി വിദ്യാലയം.

  • ആതുര സേവനം
  • ജൈവ ആവാസവ്യവസ്ഥ
  • ക്ലബ് പ്രവർത്തനങ്ങൾ
  • വിവിധ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ
  • കലാ കായിക പ്രവർത്തനങ്ങൾ
  • വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം