സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി

ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.


ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.