സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)

2021 - 22 പ്രവർത്തന വർഷം

ജൂലായ് 21 - ചാന്ദ്രദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാന്ദ്രനക്വിസ്സ് ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ചാന്ദ്രദിനപതിപ്പ് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഈ ദിനാചരണത്തോടെ കുട്ടികൾക്ക് ചാന്ദ്രദിനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.

സെപ്തംബർ -  16 ലോക ഓസോൺ ദിനം

മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ.

കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു .

ശാസ്‌ത്രക്ലബ്ബ്

വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുന്ന ഇൗ കാലഘട്ടത്തിൽ ശാസ്‌ത്രത്തെ മാറ്റി നിർത്തി കൊണ്ട് ഒരു പഠനവും അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളിൽ ശാസ്‌ത്ര മനോഭാവം, നൈപുണി തുടങ്ങിയവ ഉടലെടുക്കണമെങ്കിൽ ശാസ്‌ത്രക്ലബ്ബ് വളരെയഘധികം വിലപ്പെട്ടതാണ്.

ദേശീയ ശാസ്ത്ര ദിനം

928 ഫെബ്രുവരി 28 ന് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സർ സി ​​വി രാമൻ, "രാമൻ ഇഫക്റ്റ്" കണ്ടെത്തിയതിന്റെ അടയാളമായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലിന് സർ സി.വി. രാമന് 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

                  സെന്റ് തോമസ് എ.യു.പി സ്കൂളിൽ 2018 അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പല പ്രവർത്തനങ്ങളും ചെയ്‌തു പോരുകയും ചെയ്യു്ന്നു.

1.ചാന്ദ്രദിനം- വാനനിരീക്ഷണം, ക്വിസ്സ്

2. ലഘുപരീക്ഷണങ്ങൾ / നിരീക്ഷണം

  • ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് നടത്തൽ
  • ഏകകോശ ബഹുകോശ ജീവികളെ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തൽ
  • കമിളിലെ കോശങ്ങൾ നിരീക്ഷണം
  • റൊട്ടിയിലെ പൂപ്പൽ നിരീക്ഷണം
  • ജലം ഉപയോഗിച്ച് പരീജല വിധാനം മഴ മാപിനി
  • പ്രകാശം നേർരേഖയിൽ
  • മഴവില്ല്
  • പ്രിസം ‌
  • വർണ്ണ പമ്പരം

ശാസ്‌ത്ര ക്ലബ്ബിൽ വിവിധ തരം ചുമതലകൾ നൽകി. ഭാരവാഹികൾ അധ്യാപകർ - റാണി പി.സി അൻസ ജെയ്സൺ വിദ്യാർത്ഥികൾ - ആൽബിൻ, ആതിര