കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചോമ്പാല ലോക്കൽ അസോസിയേഷൻ 16 -ാം വടകര സ്കൗട്ട് ഗ്രൂപ്പ് കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിഷൻ 2021-2026 ന്റെ ഭാഗമായി സ്കൗട്ട് യൂണിറ്റ് വിവിധ പരിപാടികൾ നടത്തിവരുന്നു. സ്നേഹഭവനം പദ്ധതിക്ക് സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. 2021 ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൗട്ട് അംഗങ്ങൾ അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ശുചിത്വ കേരളം സുന്ദര കേരളം പദ്ധതിയിൽ അംഗങ്ങളായി. 2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഭാഗമായി പതാക ഉയർത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ.വി. നാരായണൻ നായരെ പൊന്നാട അണിയിച്ചു. നവംബർ 7 മുതൽ 14 വരെ സ്കൗട്ട് വാരം ആഘോഷിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപകദിനമായ നവംബർ 7 യൂണിറ്റ് തല പരിപാടികൾ നടന്നു. രാജ്യ പുരസ്കാർ അവാർഡിനു വേണ്ടി 11 സ്കൗട്ട് അംഗങ്ങൾക്ക് വർക്ക് ഷോപ്പ് നടത്തി. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു. ത്രിതീയ സോപാൻ ടെസ്റ്റ് എഴുതുന്ന എട്ട് സ്കൗട്ടുകൾക്ക് പരിശീലനം നൽകി. ഗ്രൂപ്പ് അംഗങ്ങൾക്ക് വെർച്ച്വൽ ക്യാംമ്പ് ഫയർ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ കലോത്സവം നടത്തി. 2021 - 22 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഗൈഡ്സ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു.

കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്

വിഷൻ 2021-2026 ന്റെ ഭാഗമായി കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും ക്ലാസ്സ്മേറ്റ് 1985-87 ബാച്ചും കൂടിച്ചുചേർന്നു കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മികച്ച വായനക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ രണ്ട് കുട്ടികൾക്ക് 2500 രൂപയുടെ പുസ്തകവും 4000 രൂപയുടെ രണ്ട് അലമാരകളും നൽകി.

കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി
കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി


സ്നേഹഭവനം പദ്ധതിയിലൂടെ കൂട്ടുകാർക്ക് കൈത്താങ്ങായി സ്കൗട്ട് & ഗൈഡ്സ്

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് വിഷൻ 2021-2026 ന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പരിപാടികളിൽ സ്നേഹഭവനം പദ്ധതി വേറിട്ടു നിൽക്കുന്നു. ഈ പദ്ധതിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കെ കെ എം ജി വി എച്ച് എസ് എസ് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. സാമൂഹ്യ ബോധവും മാനവസേവയും ജീവിതത്തിലെ മഹത്തായ മൂല്യങ്ങളാണ് എന്ന് ഈ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചു. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.

സ്നേഹഭവനം ശിലാസ്ഥാപനം