സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിന്റെ 95% ത്തോളം വിദ്യാർഥികൾ മുസ്ലിം കുട്ടികളാണ്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ഗ്രാമത്തിലാണ് വിദ്യാലയം എങ്കിലും തികച്ചും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ്. 100-ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന വിദ്യാലയം ഇപ്പോൾ മുന്നേറ്റ വിദ്യാലങ്ങളുടെ പട്ടികയിലാണ് .പ്രവാസികളും സാധാരണ കൂലി തൊഴിലാളികളും ഒരു പോലെ താമസിക്കുന്ന പ്രസ്തുത വിദ്യാലയം സമൂഹത്തിൽ മുസ്ലീം വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സമൂഹത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നതിൽ സ്വാഗതാർഹമായ പങ്ക് വഹിച്ചിട്ടുണ്ട് . വിദ്യാലയത്തിന്റെ 100 മീറ്റർ ചുറ്റളവിൽ ഒരു എൽ പി യുപി വിദ്യാലയവും ഒരു കിലോ മീറ്റർ ചുറ്റളവിൽ രണ്ട് എൽ പി വിദ്യാലയങ്ങളും ഉണ്ട്. വിദ്യാഭ്യാസ ഓഫീസർ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ,ട്രയ്നർമാർ ,മാനേജർ , രക്ഷിതാകൾ, പൂർവ്വ വിദ്യാർത്ഥികൾ ,എന്നിവരുടെ സജീവ സാന്നിധ്യം എപ്പോളും വിദ്യാലയത്തിലുണ്ട് .ഈ വർഷം (2017) പുതുതായി ഒരു എൽ കെ ജി കെട്ടിടം തുടങ്ങുകയും അടുത്ത വർഷത്തോടെ പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നതാണ്. കലാകായിക മേളകളിൽ സജീവ പങ്കാളിത്തവും വാർഷക ദേശീയ ആഘോഷങ്ങളും ദേശീയ ദിനാചരണങ്ങൾ എന്നിവ വിപുലമായി നടത്തുകയും ചെയ്യുന്നു.വിദ്യാലയത്തിൽ ഇപ്പോൾ അഞ്ച് അധ്യാപകരുണ്ട് .കെ എം നസീമ ആണ് പ്രധാന അധ്യാപിക .