എ.എം.എൽ.പി.എസ് കല്ലൂർമ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1932 ൽ ആണ് വിദ്യാലയം ആരംഭിച്ചത്. 1 മുതൽ 3 വരെ ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത്. 1939-ൽ നാലാം ക്ലാസ്സും 1941-ൽ അഞ്ചാം ക്ലസ്സും നിലവിൽ വന്നു. 1961 ൽ അഞ്ചാം ക്ലാസ്സ് നീക്കം ചെയ്തു. പൊന്നാനി മാപ്പിള റേഞ്ചിൽപ്പെട്ട വിദ്യാലയമായിരുന്നു ഇത്. ആദ്യാകാലത്തെ പരീക്കുട്ടി മൊല്ലാക്കയുടെ ഓത്ത് പള്ളിക്കൂടം പിന്നീട് രാമനെഴുത്തച്ചൻ മാസ്റ്റർ ഏറ്റെടുത്ത് വിദ്യാലയമാക്കി മാറ്റുകയായിരുന്നു. തുടർന്നും വിദ്യാലയത്തിൽ മദ്രസ്സ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ രാമനെഴുത്തഛൻ 2001 ൽ മരണപ്പെടുകയും തുടർന്ന് നിലവിലെ മാനേജറായ ശ്രീ ചന്ദ്രൻ മാസ്റ്റർ മാനേജറാവുകയും ചെയ്തു.ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ശൗചാലയവും ഉണ്ട് . കൂടാതെ കുട്ടികൾക്ക് വിദ്യാലയത്തിലെത്താൻ വാഹന സൗകര്യവും വിദ്യാലയം ഒരുക്കിയിട്ടുണ്ട്

വിദ്യാലയത്തിന്റെ 95% ത്തോളം വിദ്യാർഥികൾ മുസ്ലിം കുട്ടികളാണ്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ഗ്രാമത്തിലാണ് വിദ്യാലയം എങ്കിലും തികച്ചും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ്. 100-ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന വിദ്യാലയം ഇപ്പോൾ മുന്നേറ്റ വിദ്യാലങ്ങളുടെ പട്ടികയിലാണ് .പ്രവാസികളും സാധാരണ കൂലി തൊഴിലാളികളും ഒരു പോലെ താമസിക്കുന്ന പ്രസ്തുത വിദ്യാലയം സമൂഹത്തിൽ മുസ്ലീം വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സമൂഹത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നതിൽ സ്വാഗതാർഹമായ പങ്ക് വഹിച്ചിട്ടുണ്ട് . വിദ്യാലയത്തിന്റെ 100 മീറ്റർ ചുറ്റളവിൽ ഒരു എൽ പി യുപി വിദ്യാലയവും ഒരു കിലോ മീറ്റർ ചുറ്റളവിൽ രണ്ട് എൽ പി വിദ്യാലയങ്ങളും ഉണ്ട്. വിദ്യാഭ്യാസ ഓഫീസർ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ,ട്രയ്നർമാർ ,മാനേജർ , രക്ഷിതാകൾ, പൂർവ്വ വിദ്യാർത്ഥികൾ ,എന്നിവരുടെ സജീവ സാന്നിധ്യം എപ്പോളും വിദ്യാലയത്തിലുണ്ട് .ഈ വർഷം (2024) പുതുതായി കിച്ചൻ കം സ്റ്റോർ പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . കലാകായിക മേളകളിൽ സജീവ പങ്കാളിത്തവും വാർഷക ദേശീയ ആഘോഷങ്ങളും ദേശീയ ദിനാചരണങ്ങൾ എന്നിവ വിപുലമായി നടത്തുകയും ചെയ്യുന്നു.വിദ്യാലയത്തിൽ ഇപ്പോൾ അഞ്ച് അധ്യാപകരുണ്ട്. പ്രധാനാധ്യാപകൻ അനീഷ്. എംഎ.