ഗവ:എൽ പി എസ്സ് ചെറിയകുന്നം/പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ വെള്ളിയാഴ്ചയും സാഹിത്യ സമാജം നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും ശാസ്ത്ര -ഗണിത -ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.
ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ആരോഗ്യ ശുചിത്വ ക്ലബുകളും പ്രവർത്തിക്കുന്നു.
മടിത്തട്ടിൽ
വായന വാരത്തോടനുബന്ധിച്ചു ആരംഭിച്ച ഒരു പരിപാടിയാണ് "മടിത്തട്ടിൽ ". അമ്മ വായന എന്നും ഇതറിയപ്പെടുന്നു.പുസ്തകപരിചയം ആണിത്.രക്ഷിതാക്കൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും വളരെ ലളിതമായി അവതരിപ്പിക്കുന്നു.
കഥാവതരണത്തിന് ശേഷം അതിനെകുറിച്ചുള്ള ഒരു പൊതു ചർച്ചയും നടത്തപെടുന്നു.എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ മടിത്തട്ട് പ്രോഗ്രാം നടത്തപെടുന്നു.
പഠനയാത്ര
പാഠപുസ്തകങ്ങൾക്കതീതമായി പ്രകൃതിയെ അറിയാനും, കുട്ടികളുടെ മാനസികോല്ലാസത്തിനും വേണ്ടി എസ് എം സി യുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂൾ പഠനയാത്ര നടത്തിവരുന്നു.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം ,വായനാദിനം, അധ്യാപക ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം, ഹിരോഷിമ -നാഗസാക്കി ദിനം, ഓണം, ക്രിസ്മസ്...തുടങ്ങിയ ഓരോ ദിനങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു.
മലയാളത്തിളക്കം
കുട്ടികളുടെ ഭാഷപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ ചെയ്യുന്നു.അക്ഷരം -ചിഹ്നങ്ങൾ ഉറപ്പിക്കൽ,അക്ഷരകാർഡ്, വാക്ക് -വാക്യങ്ങൾ നിർമ്മാണം, കഥ പറയൽ, കഥ -ബാക്കി എഴുതൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അറിവിന്റെ അമൃതം
കുട്ടികളുടെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണ് അറിവിന്റെ അമൃതം. ആനുകാലിക സംഭവങ്ങൾ, പൊതുവിജ്ഞാനം
എന്നിവയെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾ ഉത്തരങ്ങൾ എഴുതി ഇതിനായി വച്ചിരിക്കുന്ന പെട്ടിയിൽ ഇടുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു.
നാട്ടരങ്
കുട്ടികളിലെ നൈസർഗ്ഗിക വാസനയെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ് നാട്ടരങ്ങിന്റെ ലക്ഷ്യം. പ്രകൃതിജന്യ വസ്തുക്കൾ കൊണ്ട് കരകൗശാല വസ്തുക്കളുടെ നിർമ്മാണം, പരീശീലന ക്ലാസുകൾ, ശില്പശാലകൾ, എന്നീ പ്രവർത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സജീവമായ പി റ്റി എ
സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നതിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി റ്റി എ നൽകുന്ന സേവനവും സഹകരണവും വളരെ വിലപ്പെട്ടതാണ്. സ്കൂൾതല ആഘോഷങ്ങൾ, മേളകൾ, സ്കൂൾ ഉച്ചഭക്ഷണ പരിപാടി, വിവിധ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ സജീവമായി പങ്കാളികളാകുന്നു.
കരുത്തുറ്റ എസ് എം സി
സ്കൂളിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനും കുട്ടികളുടെ ആരോഗ്യം, പരിസര ശുചിത്വം, ജൈവകൃഷി, പൂന്തോട്ട നിർമ്മാണം, സ്കൂൾ വാഹനം, കുട്ടികളുടെ സ്വഭാവ രൂപീകരണം, തുടങ്ങിയ മേഖലകളിൽ മാർഗ്ഗനിർദ്ദേശങ്ങളും സാമ്പത്തിക സഹായവും നൽകി എസ് എം സി ഭാരവാഹികൾ സഹായിക്കുന്നു.
സ്കൂൾ വികസന പദ്ധതി
സമൂഹവുമായി സ്കൂളിനെ ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക വിഭവങ്ങൾ സ്കൂളിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നതിനും സ്കൂൾ വികസന സമിതി വളരെയേറെ സഹായിക്കുന്നു.
തെളിമയോടെ എസ് ആർ ജി
ആഴ്ച്ചതോറും കൂടുന്ന എസ് ആർ ജി യോഗങ്ങളിൽ അക്കാദമിക കാര്യങ്ങളെ സംബന്ധിച്ച വിലയിരുത്തലുകളും ആസൂത്രണവും നടക്കുന്നു. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുന്നു. സ്കൂൾ തല ആഘോഷങ്ങൾ, ദിനാ ചരണങ്ങൾ, മേളകൾ, പ്രതിമാസ പ്രവർത്തന കലണ്ടർ, വാർഷിക കലണ്ടർ, വിവിധ ഗ്രാന്റുകളുടെ വിനിയോഗം എന്നിവ എസ്. ആർ. ജി യിൽ ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കുന്നു.