സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു.
സ്കൂൾ കെട്ടിടം, ക്ലാസ് മുറികൾ