വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്‍ വിജയം നേടി, S.S.L.C പരീക്ഷയില്‍ ധാരാളം കുട്ടികള്‍ ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.
ശാസ്ത്രമേളയിൽ നിന്ന്
വിവരസാങ്കേതിക വിദ്യ
ആയോധന കലകൾ
ഗണിത ഫെയർ ആദ്യ റണ്ണർഅപ്പ്
സബ് ജില്ല സ്പോർട്സ് മേള
ഡഫ് മ്യൂട്ട് ടീം
പഠന മികവ്
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ്
10 A+ കരസ്ഥതമാക്കിയ രെദുൽ പ്രധാനാധ്യാപിക റൂബി ടീച്ചറിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു
2018 ലെ SSLC മുഴുവൻ A + നേടിയ നമ്മുടെ വിദ്യാർഥികളെ കുറിച്ചുള്ള വാർത്ത പത്രത്തിൽ
2017 ൽ 10A+ കരസ്ഥതമാക്കിയ Nandana പുരസ്കാരം സ്വീകരിക്കുന്നു